
ഡോ. കല ഷഹി
തിരുവനന്തപുരം: കേരള സർക്കാരിന്റെ കേരളീയം ഫെസ്റ്റിവലിന് എത്തിയ ഫൊക്കാനയുടെ പ്രസിഡന്റിന് ഉജ്ജ്വല വരവേൽപ്പ് .മുമ്പെങ്ങും ലഭിച്ചിട്ടില്ലാത്ത സ്വീകരണമാണ് ഡോ.ബാബു സ്റ്റീഫന് ലഭിക്കുന്നത്. കേരളീയത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ചെത്തിയ അദ്ദേഹത്തിന് ഉദ്ഘാടന വേദിയിൽത്തന്നെ വൻ പ്രാമുഖ്യം ലഭിച്ചു. മുഖ്യമന്ത്രി ഹയാത്ത് ഹോട്ടലിൽ ഏർപ്പെടുത്തിയ വിരുന്നിലും ക്ഷണം ഉണ്ടായിരുന്നു.

ഈ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡോ.ബാബു സ്റ്റീഫനുമായി സംഭാഷണം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃപാടവത്തിന് ഉത്തമ ഉദാഹരണമാണ് കേരളീയത്തിന്റെ വിജയമെന്ന് ബാബു സ്റ്റീഫൻ പറഞ്ഞു. മതേതര കേരളത്തിന്റെ മുഖമാണ് കേരളീയത്തിലെ വൻ ജനപങ്കാളിത്തത്തിലൂടെ പ്രകടമാകുന്നതെന്നും ഫൊക്കാന പ്രസിഡന്റ് ചൂണ്ടിക്കാട്ടി.