തമിഴ്നാട് മോട്ടര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് വിട്ടുനല്‍കി. പെര്‍മിറ്റ് ലംഘനത്തിന് പതിനായിരം രൂപ പിഴ ഈടാക്കിയ ശേഷമാണ് നടപടി. വൈകിട്ട് അഞ്ചുമണിക്ക് കോയമ്പത്തൂരില്‍ നിന്ന് സര്‍വീസ് നടത്തും . ബസ് വിട്ടുകിട്ടാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ശനിയാഴ്ച തമിഴ്നാട്ടില്‍ മാത്രം എഴുപതിനായിരത്തി നാനൂറ്റി പത്ത് രൂപയാണ് പെര്‍മിറ്റ് ലംഘിച്ചതിന് റോബിന്‍ ബസിന് പിഴയിട്ടത്. അടുത്തദിവസം വീണ്ടും ബസ് ആസൂത്രിതമായി കസ്റ്റഡിയിലെടുത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നാണ് ബേബി ഗിരീഷിന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here