– പന്തളം പ്രതാപൻ

ദേശത്തിനും ദേശീയതയ്ക്കും വേണ്ടി ജീവൻ ബലികൊടുത്ത ദേശസ്നേഹിയായ രാഷ്ട്രീയ നേതാവ് ആയിരുന്നു ഡോ. ശ്യാമ പ്രസാദ് മുഖർജി എന്ന് ബി. ജെ. പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ പറഞ്ഞു.ബി. ജെ. പി യുടെ പൂർവ്വ രൂപമായ ജനസംഘത്തിന്റെ സ്ഥാപക നേതാവായിരുന്ന ശ്യാമപ്രസാദ് മുഖർജി ഏറ്റവും കുറഞ്ഞ പ്രായത്തിൽ തന്നെ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ആയത് തന്നെ അദ്ദേഹത്തിന്റെ കഴിവ് വെളിപ്പെടുത്തുന്നു.

ഒരു രാജ്യത്ത് രണ്ടു പതാകയും രണ്ടു ഭരണഘടനയും വേണ്ട എന്ന മുദ്രാവാക്യമുയർത്തി ജമ്മു കാശ്മീരിന്റെ പ്രതേക പദവി 370 ആം വകുപ്പ് എടുത്ത് കളയാൻ ശക്തമായ പ്രക്ഷോഭം നയിച്ച ശ്യാമപ്രസാദ് മുഖർജിയുടെ അറസ്റ്റും തുടർന്നുണ്ടായ അദ്ദേഹത്തിന്റെ ദുരൂഹമരണവും ഇന്നും സംശയത്തിന്റെ മുനയിലാണ്.നെഹ്‌റു മന്ത്രി സഭയിലെ ആദ്യ വ്യവസായ മന്ത്രി ആയിട്ടും അദ്ദേഹത്തിന്റെ മരണത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ കോൺഗ്രസ്‌ സർക്കാർ ശ്രമിക്കാത്തിരുന്നത് സംശയം ഉണർത്തുന്നു.ദേശത്തിന് വേണ്ടി ജീവൻ നൽകിയ ശ്യാമപ്രസാദ് മുഖർജിയുടെ സ്മരണ പോലും നമ്മുടെ സംഘടനാ പ്രവർത്തനത്തിൽ പതിൻ മടങ്ങു ഊർജ്ജം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ബി. ജെ. പി ആലപ്പുഴ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ശ്യാമപ്രസാദ് മുഖർജി അനുസ്മരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം..ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ അനുസ്മരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു.ലിംഗസ്റ്റിക് മൈനോറിറ്റി മോർച്ച സംസ്ഥാന സഹ കൺവീനർ എ. ഡി. പ്രസാദ് കുമാർ പൈ, മുല്ലയ്ക്കൽ മണ്ഡലം പ്രസിഡന്റ് ആർ. കണ്ണൻ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ എസ്. സുമേഷ്, എസ്. അജയകുമാർ, ബി. ജെ. പി ആലപ്പുഴ നഗര സഭ പാർലമെന്ററി പാർട്ടി ലീഡർ ഹരികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത്‌ അംഗം രഞ്ജിത് എന്നിവർ സംസാരിച്ചു.