രാജ്യത്ത് വെള്ളിയാഴ്ച മുതല്‍ മൊബൈല്‍ പോര്‍ട്ടബിലിറ്റി സംവിധാനം നിലവില്‍ വരും. നിലവിലുള്ള മൊബൈല്‍ നമ്പര്‍ മാറ്റാതെതന്നെ സേവനദാതാക്കളെ മാറ്റാനുള്ള സംവിധാനം കഴിഞ്ഞ മേയ് മാസത്തില്‍ നിലവില്‍ വന്നിരുന്നു. എന്നാല്‍, സാങ്കേതിക തടസം മൂലം ഇതു പൂര്‍ണമായും പ്രാവര്‍ത്തികമാക്കാനായില്ല. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്കായി കൂടുതല്‍ സമയം അനുവദിക്കണമെന്നു സേവന ദാതാക്കള്‍ ട്രായിയോട് ആവശ്യപ്പെടുകയായിരുന്നു. നേരത്തേ, ഓരോ സംസ്ഥാനങ്ങളില്‍ മാത്രം ഉണ്ടായിരുന്ന പോര്‍ട്ടബിലിറ്റി സംവിധാനമാണു ഇതോടെ രാജ്യവ്യാപകമാകുന്നത്.
Now we are available on both Android and Ios.