Friday, June 9, 2023
spot_img
Homeന്യൂസ്‌കേരളംബിജിമോള്‍ എംഎല്‍എ എഡിഎമ്മിനെ കൈയേറ്റം ചെയ്തുവെന്ന് പരാതി

ബിജിമോള്‍ എംഎല്‍എ എഡിഎമ്മിനെ കൈയേറ്റം ചെയ്തുവെന്ന് പരാതി

-

1435911711_bijimol

ഇ.എസ്. ബിജിമോള്‍ എംഎല്‍എ എഡിഎമ്മിനെ കൈയേറ്റം ചെയ്തുവെന്ന് പരാതി. രാവിലെ പതിനൊന്നോടെ പെരുവന്താനം തെക്കേമലയിലാണ് സംഭവം. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് ട്രാവന്‍കൂര്‍ റബര്‍ ആന്‍ ടീ കമ്പനി ഉടമ തെക്കേമലയില്‍ സ്ഥാപിച്ച ഗേറ്റ് ആര്‍ടിഒ കഴിഞ്ഞ ദിവസം നീക്കംചെയ്തു. ഈ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പീരുമേട് എഡിഎം മോന്‍സി പി. അലക്‌സാണ്ടറിന്റെ നേതൃത്വത്തിലുള്ള സംഘം ഗേറ്റ് പുനസ്ഥാപിക്കാന്‍ എത്തിയിരുന്നു. ഈ നീക്കമാണ് ബിജിമോള്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. തുടര്‍ന്ന് വാക്കേറ്റവും തുടര്‍ന്ന് ഉന്തുംതള്ളും ഉണ്ടായി. ഇതിനിടെയാണ് എംഎല്‍എ എഡി എമ്മിനെ കൈയേറ്റം ചെയ്തതെന്നാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: