1436081210_pp

 

സ്‌കൂളുകളില്‍നിന്നു വെരിഫിക്കേഷന്‍ പിഴവു മൂലം പ്ലസ് വണ്‍ അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവരുടെയും അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരസിക്കപ്പെട്ട അപേക്ഷകരുടെയും വിവരങ്ങള്‍ പരിഗണിച്ചുള്ള റീ-അലോട്ട്‌മെന്റ് തിങ്കളാഴ്ച രാവിലെ പത്തിനു പ്രസിദ്ധീകരിക്കും. റീ-അലോട്ട്‌മെന്റ് നേടിയവര്‍ സൈറ്റില്‍നിന്നു ലഭിക്കുന്ന രണ്ടു പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പുമായി ആറിനു രാവിലെ പത്തുമുതല്‍ എട്ടിനു വൈകുന്നേരം അഞ്ചുവരെയുള്ള സമയപരിധിക്കുള്ളില്‍ സ്ഥിരപ്രവേശനം നേടേണ്ടതാണെന്നു ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here