1436161202_petrol

സംസ്ഥാനമൊട്ടാകെ പെട്രോള്‍ പമ്പുടമകള്‍ നടത്തുന്ന 24 മണിക്കൂര്‍ സമരം തുടങ്ങി. തിങ്കളാഴ്ച രാത്രി 12വരെയാണ് പമ്പുകള്‍ അടച്ചിടുക. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്‍െറയും കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്‍െറയും ആഭിമുഖ്യത്തിലാണ് സമരം.

അതേസമയം, ഓയില്‍ കമ്പനികള്‍ നേരിട്ടു നടത്തുന്നതും സപൈ്ളകോയുടെ ഉടമസ്ഥതയിലുമുള്ള പമ്പുകളും ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍െറ കീഴിലുള്ള പമ്പുകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പെട്രോള്‍ പമ്പുടമകളുടെ സമരം മാഹിയില്‍ ബാധകമല്ല. മാഹിയില്‍ സാധാരണ പോലെ പെട്രോള്‍ പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഉടമകള്‍ അറിയിച്ചു.

പുതിയ കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ളതും കമ്മീഷന്‍ ചെയ്തിട്ടില്ലാത്തതുമായ അനുമതിപത്രങ്ങള്‍ എണ്ണക്കമ്പനികള്‍ പിന്‍വലിക്കുക, എന്‍.ഒ.സികള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുക, എ.ഡി.എം. നല്‍കിയിട്ടുള്ള അനുമതി പത്രങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് തയാറാകുക, എന്‍.ഒ.സി. നല്‍കാനുള്ള അധികാരം കലക്ടര്‍ക്ക് നല്‍കുക, പുതിയ പമ്പുകള്‍ സ്ഥാപിക്കുമ്പോള്‍ നിലവിലുള്ളവയുടെ വ്യാപാര വരുമാന സ്ഥിരത ഉറപ്പാക്കുന്ന വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക, ലാഭകരമല്ലാത്ത പമ്പുകളുടെ വസ്തുക്കള്‍ ഉപാധികളില്ലാതെ തിരിച്ചു കൊടുക്കുക തുടങ്ങിയവയാണ് പമ്പുടമകളുടെ ആവശ്യങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here