Kurtc-wifi-signal.jpg.image.784.410കൊച്ചി∙ ഹൈസ്പീഡ് ഇന്റർനെറ്റ് കണക്‌ഷനിൽ നിന്നും വിട്ടുപോകാതിരിക്കാൻ ഇനി സർക്കാർ വണ്ടിയിലും കയറാം. കൊച്ചി നഗരത്തെ അടിമുടി മാറ്റിക്കൊണ്ടിരിക്കുന്ന മെട്രോ റയിൽ കമ്പനി തന്നെയാണ് കെയുആർടിസി എസി ലോ ഫ്ലോർ ബസുകളിൽ ഹൈസ്പീഡ് വൈ-ഫൈ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ കോട്ടയത്തേക്കും ആലപ്പുഴയിലേക്കുമുള്ള ഓരോ ബസുകളിൽ ഇതു പ്രവർത്തിച്ചുതുടങ്ങി.

kochi-metro-kurtc-login-page.jpg.image.784.410

കൊച്ചി നഗരം വിട്ടുകഴിഞ്ഞാൽ ഇഴഞ്ഞുനീങ്ങുന്ന ഇന്റർനെറ്റിൽ നിന്നും ഈ മാർഗ്ഗത്തിലൂടെ രക്ഷപെടാമെന്ന് യാത്രയിൽ സംവിധാനം ഉപയോഗപ്പെടുത്തിയ കെ.എം.സിജോയു‌ടെ സാക്ഷ്യം. പാട്ടുകേട്ട് ചാറ്റുചെയ്തൊരു കോട്ടയം യാത്ര. അത് ഇത്രവേഗം സാധ്യമാകുമെന്നു കരുതിയില്ലെന്ന് കറുകച്ചാൽ സ്വദേശി പി.കെ. ബിന്ദുവും പറയുന്നു. ബസിൽ വൈ-ഫൈ സംവിധാനമുണ്ടെന്ന് നിലവിൽ സൂചനകളൊന്നും നൽകിയിട്ടില്ല. എന്നാൽ രണ്ടാം ഘട്ടത്തിൽ ബസിന്റെ ഡിസ്പ്ലേ ബോർഡിൽ ഇതുകൂടി സൂചിപ്പിക്കും. കെഎൽ15 എ 568, കെഎൽ15 എ 405 നമ്പരുള്ള ബസുകളിലാണ് ഈ സംവിധാനം ഇപ്പോഴുള്ളത്.

wifi-passenger-signal.jpg.image.784.410

കോട്ടയത്തുനിന്നും രാവിലെ 7.30, 12.40, 5.30 എന്നീസമയങ്ങളിലും കൊച്ചിയിൽ നിന്നും തിരിച്ച് 10, 3, വൈകിട്ട് 7.40 എന്നീസമയങ്ങളിലും വൈ-ഫൈ സജ്ജമായ ബസിന്റെ സർവീസ് ഉണ്ടാകും. രണ്ടാമത്തെ ബസ് ആലപ്പുഴയിൽ നിന്നും രാവിലെ 7.10ന് പുറപ്പെട്ട് 9.40ന് കൊച്ചി ഇൻഫോപാർക്കിലെത്തി 10.10ന് വൈറ്റില വഴി ചങ്ങനാശേരിയിലേക്ക് തിരിക്കും. 2.30ന് ചങ്ങനാശേരിയിൽ നിന്നും തിരിച്ച് കൊച്ചിക്കും വൈകിട്ട് 6.30ന് ആലപ്പുഴയിലേക്കുമാണ് സർവീസ് നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here