
പ്രേമം സിനിമയുടെ വ്യാജ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിച്ച കേസില്‍ സുപ്രധാനമായ അറസ്റ്റ്. സിനിമ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്ത പ്ളസ് വണ്‍, പ്ളസ്ടു വിദ്യാര്‍ഥികളായ മൂന്നുപേരാണ് പിടിയിലായത്. ഇവരില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം സ്വദേശികളായ വിദ്യാര്‍ഥികളെ ആന്റി പൈറസി സെല്ലാണ് അറസ്റ്റ് ചെയ്തതത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് എത്തിച്ചു.
റിലീസ് ചെയ്ത രണ്ടാം ദിവസം തന്നെ സിനിമ നെറ്റില്‍ അപ് ലോഡ് ചെയ്തിരുന്നു എന്ന് ആന്‍ഡി പൈറസി സെല്‍ പറഞ്ഞു. ഒരു വിദ്യാര്‍ഥിയുടെ വീട്ടില്‍ വെച്ചാണ് വ്യാജ ഐ.പി അഡ്രസ് ഉപയോഗിച്ച് സിനിമ അപ് ലോഡ് ചെയ്തത്. ഇവര്‍ക്ക് വ്യാജ സിഡി റാക്കറ്റുമായി ബന്ധമുണ്ട്. എന്നാല്‍ സിനിമ അപ് ലോഡ് ചെയ്യാന്‍ ആരാണ് ഇവരെ സഹായിച്ചതെന്നും വ്യാജ കോപ്പിയുടെ പിന്നില്‍ ആരാണെന്നും ഇനിയും അറിയേണ്ടതുണ്ടെന്നും ആന്‍ഡി പൈറസി സെല്‍ അറിയിച്ചു