1436458023_08vs9
തിരുവനന്തപുരം: ബാര്‍കോഴ കേസ് അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കേസില്‍ നീതിയുക്തമായ അന്വേഷണം വേണം. അല്ലാത്തപക്ഷം സമരവുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്നും വി.എസ് നിയമസഭക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബാര്‍ കേസിലെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതാണ്. കേസ് ഒതുക്കിതീര്‍ക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി. കേസിന്‍റെ ശരിയാ അന്വേഷണത്തിന് സര്‍ക്കാര്‍ സഹകരിക്കുന്നില്ളെന്ന് വിജിലന്‍സ് എസ്.പി സുകേശന്‍ നേരത്തെ അറിയിച്ചിരുന്നു. അന്വേഷണണത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍റ് എം.പോളും വെളിപ്പെടുത്തിയിരുന്നു. വഷിയത്തില്‍ സത്യം പുറത്തു കൊണ്ടുവരാന്‍ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും വി.എസ് പറഞ്ഞു.
വലിയ രീതിയിലുള്ള അട്ടിമറിയാണ് കേസില്‍ നടന്നിരിക്കുന്നത്. സഹപ്രവര്‍ത്തകനായ മന്ത്രി മാണിയെ രക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടി നാണംകെട്ടും എല്ലാ ശ്രമവും നടത്തുകയാണ്. മാണിയും ഉമ്മന്‍ ചാണ്ടിയുമടക്കമുള്ള കള്ളക്കൂട്ടങ്ങളെ വെറുതെ വിടില്ലെന്നും ഇവര്‍ക്കെതിരെ സമരം ശക്തമാക്കുമെന്നും വി.എസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here