1436340771_sudheeran_new_2

വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി പോര്‍ട്സിന് നല്‍കിയതില്‍ ഹൈക്കമാന്‍ിന് അതൃപ്തിയെന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്തതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ഇപ്പോഴത്തെ വിവാദത്തിന് പ്രസക്തിയില്ല. പദ്ധതിക്കെതിരെ ഒരു നിര്‍ദേശവും ഹൈകമാന്‍റില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും സുധീരന്‍ മാധ്യങ്ങളോട് പറഞ്ഞു.

തുറമുഖ പദ്ധതി അദാനി പോര്‍ട്സിന് നല്‍കിയതില്‍ ഹൈക്കമാന്‍ിന് അതൃപ്തിയെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായ അദാനിക്ക് പദ്ധതിയുടെ കരാര്‍ നല്‍കിയതില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് എതിര്‍പ്പുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here