ഏറ്റവും വലിയ ടെലികോം സേവനദാതാക്കളിലൊന്നായ വോഡഫോണ്‍ പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ക്കു പരിധിയില്ലാതെ വോയ്‌സ് കോളുകള്‍ ചെയ്യാനായി രണ്ടു പ്ലാനുകള്‍ പുറത്തിറക്കി.

എല്ലാ 2ജി, 3ജി, 4ജി ഉപഭോക്താക്കള്‍ക്കും ലഭ്യമായ ഈ പ്ലാനുകളുടെ കാലാവധി 28 ദിവസമാണ്. 144-149 രൂപയുടെ പ്ലാനില്‍ രാജ്യമൊട്ടാകെയുള്ള വോഡഫോണ്‍ നെറ്റ് വര്‍ക്കില്‍  പരിധിയില്ലാതെ ലോക്കല്‍, എസ്ടിഡി കോളുകള്‍ ചെയ്യാം.

50 എംബി ഡാറ്റയും ഇതോടൊപ്പം ലഭിക്കും.  ദേശീയ റോമിംഗില്‍ പരിധിയില്ലാതെ ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കാം. 4ജി ഹാന്‍ഡ്‌സെറ്റുള്ളവര്‍ക്ക് 300 എംബി ഡാറ്റയും ലഭിക്കും.

344-349 രൂപയുടെ പ്ലാനില്‍, രാജ്യത്തെ എല്ലാ ലാന്‍ഡ്, മൊബൈല്‍ ഫോണുകളിലേക്കു പരിധിയില്ലാതെ ലോക്കല്‍, എസ്ടിഡി കോളുകള്‍ ചെയ്യാം. 50 എംബി ഡേറ്റയും ഇതോടൊപ്പം ലഭിക്കും.

ദേശീയ റോമിംഗില്‍ പരിധിയില്ലാതെ ഇന്‍കമിംഗ് കോള്‍ സൗജന്യമായി സ്വീകരിക്കാനും സാധിക്കും. 4ജി ഹാന്‍ഡ്‌സെറ്റ് ഉടമകള്‍ക്ക് 1 ജിബി ഡാറ്റയും ലഭിക്കും.

ഏറ്റവും മികച്ച സേവനം ലഭ്യമാക്കുവാനായി വോഡഫോണ്‍ സൂപ്പര്‍ നെറ്റ് ശൃംഖലയില്‍ കമ്പനി വന്‍നിക്ഷേപം നടത്തി വരികയാണ്. ഏറ്റവും പുതിയ ടെക്‌നോളജിയുടെ സഹായത്തോടെ മികച്ച ഉപഭോക്തൃ അനുഭവം ലഭ്യമാക്കുവാന്‍ കമ്പനി ഉദ്ദേശിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here