1436677864_download__c

ശിവരാജ് സിങ് ചൗഹാന് തന്നേക്കാള്‍ നന്നായി ഭരിക്കാനറിയാമെന്നും അദ്ദേഹം രാജിവെക്കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി ഉമാ ഭാരതി. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ഉമാഭാരതി ഇക്കാര്യം പറഞ്ഞത്.

വ്യാപം അഴിമതിയില്‍ പങ്കില്ലാത്ത ചൗഹാന്‍ എന്തിന് രാജിവെക്കണം. തന്‍െറ പൂര്‍ണ പിന്തുണ അദ്ദേഹത്തിനുണ്ട്. നല്ല ഭരണം കാഴ്ച വെക്കുന്ന അദ്ദേഹം ക്ഷമാശീലനാണെന്നും അവര്‍ വ്യക്തമാക്കി. മധ്യപ്രദേശിന്‍്റെ മുഖ്യമന്ത്രിയാകാന്‍ താന്‍ വീണ്ടും ആഗ്രഹിക്കുന്നില്ലെന്നും ഉമാ ഭാരതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here