1436683720_RameshChennithala

 

കൊച്ചി: എ.ഡി.ജി.പി ഋഷിരാജ് സിങിന്റെ പെരുമാറ്റത്തില്‍ വ്യക്തിപരമായി തനിക്ക് പരാതിയില്ലെന്നും അത് പ്രോട്ടോക്കോള്‍ ലംഘനമാണോ എന്ന് പരിശോധിക്കേണ്ടത് ഡി.ജി.പിയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന വനിതാ പോലീസ് പാസിങ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ എ.ഡി.ജി.പി. ഋഷിരാജ് സിങ് ബഹുമാനിച്ചില്ലെന്നായിരുന്നു ആരോപണം. പാസിങ് ഔട്ട് പരേഡിന്റെ ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് ആഭ്യന്തരമന്ത്രിയെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെല്ലാം എഴുന്നേറ്റ് സല്യൂട്ട് ചെയ്തു. എന്നാല്‍, എ.ഡി.ജി.പി. സോഫയില്‍ ഇരിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രിയെത്തുമ്പോള്‍ കവാടത്തില്‍ സ്വീകരിക്കാനും അദ്ദേഹം പോയില്ല

LEAVE A REPLY

Please enter your comment!
Please enter your name here