എടത്വാ: സി.എസ്.ഐ.സഭയുടെ പരമാദ്ധ്യക്ഷനായി ബിഷപ്പ് തോമസ് കെ.ഉമ്മൻ സ്ഥാനാരോഹണം ചെയ്തപ്പോൾ  തലവടി സെന്റ് തോമസ് സി.എസ്.ഐ.ഇടവകയും മാത്യ വിദ്യാലയങ്ങളായ കുന്തിരിക്കൽ സി.എം.എസ് സ്കൂളും എടത്വാ സെന്റ് അലോഷ്യസ് ഹൈസ്കൂളും, കോളജും  ആഹ്ളാദത്തിൽ.

ഒരേ ഇടവകയിൽ നിന്നും രണ്ട് ബിഷപ്പുമാരേയും ഒരു ഡെപ്യൂട്ടി മോഡറേറ്ററേയും ഒരു  മോഡറേറ്ററേയും സഭയ്ക്ക് നൽകിയതിലുള്ള ആഹ്ലാദ കൊടുമുടിയിൽ വലിയ ഇടയന് പ്രാർത്ഥനയും ആശംസകളുമായി തലവടി കുന്തിരിക്കൽ സി.എസ്.ഐ.ഇടവകയിൽ  വികാരി റവ.ജോൺ ഐസക്ക് ,വർക്കി ഇട്ടിയവിര, വർഗ്ഗീസ് ഉമ്മൻ ,ലിസ്സി വർഗ്ഗീസ് എന്നിവർ ചേർന്ന്  മധുരം വിതരണം ചെയ്തു.

സി.എസ്.ഐ സഭയുടെ പരമാധ്യക്ഷനായി ബിഷപ്പ് തോമസ് കെ.ഉമ്മൻ തെരഞ്ഞെടുക്കപ്പെട്ടതോടു കൂടി തലവടി സി.എസ്.ഐ. സഭ ലോക റിക്കാർഡിൽ ഇടം നേടുമെന്നുള്ളതിൽ സംശയമില്ല.മഹാ ഇടവകയ്ക്ക് രണ്ട് ബിഷപ്പുമാരേയും അവരിൽ ഒരാൾ ഡെപ്യൂട്ടി മോഡറേറ്ററായി 2014 ൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.എന്നാൽ രണ്ട് വർഷങ്ങൾക്ക ശേഷം അതേ ഇടവകയിൽ നിന്നും സഭയുടെ ഏകദേശം പതിനാലിയിരത്തിലധികം ഇടവകകളിലായി നാൽപ്പത് ലക്ഷത്തിലധികം വിശ്വാസികൾ അടങ്ങിയ സഭയുടെ ആത്മീയ തലവൻ   ആയി ബിഷപ്പ് തോമസ് കെ.ഉമ്മൻ തെരഞ്ഞെടുക്കപ്പെട്ടതോടു കൂടി ഒരു ഇടവകയ്ക്കും അവകാശപ്പെടാൻ പറ്റാത്ത അംഗീകാരമാണ് തലവടി കുന്തിരിക്കൽ സെന്റ് തോമസ് സി.എസ്.ഐ സഭ സ്വന്തമാക്കിയിരിക്കുക്കുന്നത്.

മധ്യകേരള മഹാ ഇടവകയുടെ 11- മത് ബിഷപ്പും കാഞ്ഞിരപ്പള്ളി വാലയിൽ കുടുംബാഗവുമായ ബിഷപ്പ് തോമസ് സാമുവേലും 12 – മത് ബിഷപ്പും കാഞ്ഞിരപ്പള്ളി അമ്പ്രയിൽ കുടുംബാംഗവുമായ തോമസ് കെ.ഉമ്മനും തലവടി കുന്തിരിക്കൽ സെന്റ് തോമസ്  സി.എസ്.ഐ സഭ ഇടവകാംഗങ്ങളാണ്.

മാതൃവിദ്യാലയമായ  എടത്വാ സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ 54 ദീപങ്ങൾ തെളിച്ച്  മധുരം വിതരണം ചെയ്ത് സന്തോഷം പങ്ക വെച്ചു. പ്രധാന അദ്യാപകൻ ബേബി ജോസഫ് ,എൻ.സി.സി ഓഫിസർ ബിൽബി മാത്യം, കെ.ബി അജയകുമാർ  എന്നിവർ  നേതൃത്വം നല്കി. സെന്റ് അലോഷ്യസിന്റെ അഭിമാന പുത്രന്റെ ചിത്രവുമായി വാദ്യഘോഷങ്ങളുടെ അകമ്പടിയോട് എടത്വാ ടൗണിൽ വിദ്യാർത്ഥികൾ ഘോഷയാത്ര നടത്തി.

പുതിയ മോഡറേറ്ററായി ബിഷപ്പ് തോമസ് കെ.ഉമ്മൻ തെരഞ്ഞെടുക്കപ്പെട്ടതോടുകൂടി തലവടി സി.എസ്.ഐ. സഭയും,എടത്വാ സെന്റ് അലോഷ്യസ് ഹൈസ്കൂളും ചരിത്രത്തിന്റെ ഭാഗമായതായി  ഇടവകാംഗവും എടത്വാ സെന്റ് അലോഷ്യസ് ഹൈസ്കൂൾ പി.റ്റി.എ.പ്രസിഡന്റും ആയ ഡോ. ജോൺസൺ വാലയിൽ  ഇടിക്കുള പറഞ്ഞു. സന്തോഷ സൂചകമായി എടത്വാ സ്നേഹഭവനിലെ അന്തേവാസികൾക്ക് നൽകുന്ന  സ്നേഹവിരുന്ന്  ജനുവരി 18 ന് എടത്വാ എസ്.ഐ: എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.

ജന്മ നാടും  മാതൃവിദ്യാലയവും ചേർന്ന പൂർവ്വ വിദ്യാർത്ഥിയായ  വലിയ ഇടയന് ഊഷ്മള സ്വീകരണം നൽകുന്നതിനുള്ള ഒരുക്കത്തിലാണ് .

FB_IMG_1484623550092IMG_20170117_103804

LEAVE A REPLY

Please enter your comment!
Please enter your name here