vt-balram-k-surendran.jpg.image.784.410

കോട്ടയം∙ പാർട്ടി ആവശ്യപ്പെട്ടാൽ തൃത്താലയിലല്ല പുതുപ്പള്ളിയിൽ ചെന്നുവരെ മൽസരിക്കാൻ തയാറാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. കോൺഗ്രസ് നേതാവ് വി.ടി. ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനുള്ള മറുപടിയായാണ് സുരേന്ദ്രന്റെ മറുപടി. രണ്ടുദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുവരും തമ്മിലുള്ള ഫെയ്സ്ബുക്ക് പോര് വീണ്ടും തുടങ്ങിയത്.

ബിജെപി നേതാക്കൾക്കെതിരെ നടത്തുന്ന പരിഹാസത്തിന് അടുത്ത തിരഞ്ഞെടുപ്പിൽ തൃത്താലക്കാർ മറുപടി നൽകുമെന്ന സുരേന്ദ്രന്റെ പരാമർശത്തിനു മറുപടിയുമായി ബലറാമാണ് ആദ്യം മറുപടി നൽകിയത്. അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി വീണ്ടും തൃത്താലയിൽ മൽസരിക്കുകയാണെങ്കിൽ തന്നെ തോൽപ്പിക്കുമെന്നായിരിക്കും അദ്ദേഹം പറയാനുദ്ദേശിച്ചതെന്ന് ബൽറാം പറയുന്നു. അങ്ങനെയെങ്കിൽ തന്നെ തോല്‍പ്പിക്കാനുള്ള അവസരം ഏറ്റെടുത്ത് സുരേന്ദ്രൻ തൃത്താലയിൽ മൽസരിക്കുമോയെന്നും ബൽറാം ചോദിക്കുന്നു.

വെല്ലുവിളി സ്വീകരിക്കാൻ ഒരുമടിയുമില്ലെന്നും പാർട്ടി ആവശ്യപ്പെട്ടാൽ തൃത്താലയിലല്ല, പുതുപ്പള്ളിയിൽ വരെ മൽസരിക്കാൻ താൻ തയാറാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സുരേന്ദ്രൻ മറുപടി നൽകി.

അതേസമയം, തൃത്താലയിൽ വന്നു മൽസരിക്കാനുള്ള ബുദ്ധിമോശം സുരേന്ദ്രൻ കാണിക്കില്ലെന്ന് അറിയാമെന്നും ഇനി മൽസരിക്കുകയാണെങ്കിൽ സ്വാഗതമെന്നും ബൽറാം പറയുന്നു. കൂടാതെ, ഈ സംവാദം ഇതോടുകൂടി അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതായും പറഞ്ഞ് ബൽറാം പോസ്റ്റ് അവസാനിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here