Arvind-Kejriwal1.jpg.image.784.410

 

ന്യൂഡൽഹി∙ പൂവാലന്മാർ ചേർന്ന് പത്തൊൻപതുകാരിയായ പെൺകുട്ടിയെ തല്ലിക്കൊന്ന സംഭവത്തിൽ ഡൽഹി സർക്കാർ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. 11-ാം ക്ലാസ് വിദ്യാർഥിനിയായ മീനാക്ഷിയാണ് പൂവാലന്മാരായ രണ്ടുപേരുടെ ക്രൂര മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. രാജ്യതലസ്ഥാനത്തു ജനങ്ങൾക്കു വേണ്ടത്ര സുരക്ഷയൊരുക്കാൻ കേന്ദ്രസർക്കാരിനു കഴിയാത്തതിനെ ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഇന്നലെ രംഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ നേരിട്ടുള്ള അധികാര പരിധിക്കുള്ളിലാണ് ഡൽഹി പൊലീസ്. അതിനാൽ എല്ലാ ആഴ്ചയിലും കുറച്ചു മണിക്കൂറെങ്കിലും രാജ്യതലസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ചു തിരക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമയം കണ്ടെത്തണമെന്നും കേജ്‍രിവാൾ തന്റെ ട്വിറ്റർ പേജിലൂടെ പറഞ്ഞിരുന്നു.

ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. ചന്തയിലേക്കു പോവുകയായിരുന്ന പെൺകുട്ടിയുടെ പുറകെ സഹോദരന്മാരായ രണ്ടുപേർ പിന്തുടർന്നു. പെൺകുട്ടി അവിടെ നിന്നും രക്ഷപ്പെട്ടു വീട്ടിലെത്തി. പിന്നാലെയെത്തിയ രണ്ടുപേരും വീട്ടിലെത്തുകയും പെൺകുട്ടിയ്ക്കു ബോധം നഷ്ടപ്പെടുവരെ തല്ലുകയും ചെയ്തു. തടുക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ മാതാവിനും മർദ്ദനമേറ്റു. സംഭവത്തിൽ സഹോദരന്മാരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതകക്കുറ്റത്തിനു കേസെടുത്തു. 2013ൽ ഇരുവർക്കുമെതിരെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്ന് പൊലീസ് വേണ്ടത്ര നടപടി എടുത്തിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here