porn-sites.jpg.image.784.410

 

ന്യൂഡൽഹി ∙ അശ്ലീല വെബ്സൈറ്റുകൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തും. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും പരിധിവിട്ട ലൈംഗികതയും പ്രദർശിപ്പിക്കുന്ന സൈറ്റുകൾക്ക് മാത്രമായി നിരോധനം പരിമിതപ്പെടുത്തും. കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

അശ്ലീല വെബ്സൈറ്റുകളെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ 857 വെബ്സൈറ്റുകൾക്ക് വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ പുനരാലോചന. വിലക്കേർപ്പെടുത്തിയവയിൽ ചിലത് അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിക്കാത്ത തമാശകൾ മാത്രമുള്ള സൈറ്റാണെന്നും ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിരോധനത്തിൽ ഇളവ് ഏർപ്പെടുത്താൻ തീരുമാനിച്ചത്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും പരിധിവിട്ട ലൈംഗികതയും ഇല്ലാത്ത സൈറ്റുകൾക്കുള്ള വിലക്ക് നീക്കാൻ ഇന്റർനെറ്റ് സേവനദാതാക്കൾക്ക് കേന്ദ്ര ടെലികോം മന്ത്രാലയം നിർദേശം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here