maggi-noodels3.jpg.image.784.410

ന്യൂഡൽഹി ∙ മാഗി നൂഡില്‍സില്‍ മായങ്ങളില്ലെന്ന് പരിശോധനാഫലം. ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ മൈസൂർ ലാബില്‍ പരിശോധിച്ച മാഗി നൂഡില്‍സിലാണ് മായങ്ങളില്ലെന്ന് കണ്ടെത്തിയത്. നേരത്തെ, മാഗി നൂഡില്‍സ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയോട് മുംബൈ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ലാബിൽ പരിശോധന നടത്തിയത്.

മാഗി നൂഡില്‍സ് നിരോധിച്ചതിനെതിരെ നെസ്‍ലെ ഇന്ത്യ മുംബൈ ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിൽ വാദം കേള്‍ക്കവെയാണ് വീണ്ടും പരിശോധന നടത്തണമെന്ന് കോടതി നിര്‍ദേശിച്ചത്. അനുവദനീയമായ അളവിൽ കൂടുതല്‍ രാസവസ്തുക്കൾ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ജൂൺ അഞ്ചിന് ഇന്ത്യയിൽ മാഗി നൂഡില്‍സ് നിരോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here