Arvind-Kejriwal.jpg.image.784.410

 

ന്യൂഡൽഹി ∙ ഡൽഹിയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്ലാളുകളാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. ഡൽഹി പൊലീസ് വിഭാഗത്തിൽ താഴെക്കിടയിലെ പൊലീസുകാർ ബുദ്ധിമാന്മാരും സ്വന്തം കടമ നിർവഹിക്കുന്നവരുമാണ്. എന്നാൽ ഉന്നത നിലയിലിരിക്കുന്നവർ ബിജെപി സർക്കാരിന്റെയും നരേന്ദ്ര മോദിയുടെയും ദല്ലാളുകളാണെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയുടെ വളർച്ചയെ തകർക്കുന്ന ഒട്ടേറെപേർ ഇവിടെയുണ്ട്. ലഫ്റ്റനന്റ് ഗവർണറും ഡൽഹി പൊലീസ് കമ്മിഷണർ ബാസിയുമെല്ലാം ഇക്കൂട്ടത്തിലുൾപ്പെടുമെന്നും കേജ്‍രിവാൾ വ്യക്തമാക്കി. വനിതകൾക്കെതിരെ വർധിച്ചുവരുന്ന അക്രമമങ്ങളെക്കുറിച്ച് ഡൽഹി നിയമസഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ കേന്ദ്രസർക്കാരിന്റെ കീഴിലാണ് ഡൽഹി പൊലീസ്. കേന്ദ്രസർക്കാരിൽ നിന്നും മാറ്റി ഡൽഹി പൊലീസിനെ സംസ്ഥാന സർക്കാരിന്റെ കീഴിലാക്കണമെന്ന് നേരത്തെ തന്നെ കേജ്‍രിവാളും ആംആദ്മി പാർട്ടിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇതിനു തയാറായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here