Oommen-Chandy-19.jpg.image.784.410

തിരുവനന്തപുരം ∙ മലയോര കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നത് ഔദാര്യമല്ലെന്നും അവരുടെ അവകാശമാണെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കയ്യേറ്റക്കാരെ സഹായിക്കും വിധം ഭൂമിപതിച്ചുനല്‍കല്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം ആരു നല്‍കിയെന്നത് വിശദീകരിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

തെറ്റുപറ്റിയപ്പോള്‍ തീരുമാനം റദ്ദാക്കിയെന്നും എല്ലാം റവന്യൂമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് മന്ത്രിസഭ പരിഗണിക്കേണ്ട വിഷയമല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‍ ഭൂമി പതിച്ചു നല്‍കല്‍ ചട്ടത്തിലെ മാറ്റങ്ങള്‍ക്ക് മുന്‍കൈയെടുത്തത് മുഖ്യമന്ത്രിയും ധനമന്ത്രിയുമാണെന്ന് വ്യക്തമായിരുന്നു. 2005 വരെ കൈവശത്തിലിരുന്ന ഭൂമിക്ക് പട്ടയം നല്‍കാനുള്ള തീരുമാനം വിവാദമായതിനെ തുടര്‍ന്ന് ഇന്നലെയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here