കൊല്ലം ∙ എസ്എൻഡിപി യോഗം ഭാരവാഹി തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി പാനലിന് വൻ വിജയം. 95 ശതമാനം വോട്ട് നേടിയാണ് എതിര്‍ വിഭാഗത്തെ തോൽപ്പിച്ചത്. വെള്ളാപ്പള്ളി നടേശനെ വീണ്ടും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വെള്ളാപ്പള്ളിക്കെതിരായി മൽസരച്ച പാനലിന് കേവലം മൂന്നു ശതമാനം വോട്ടുമാത്രമാണ് നേടാൻ സാധിച്ചത്.

ആകെ 10,428 വോട്ടർമാരാണ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു തുഷാർ വെള്ളാപ്പള്ളി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിലവിലെ പ്രസിഡന്റ് ഡോ. എം.എൻ സോമനെതിരെ ചെറുന്നിയൂർ ജയപ്രകാശ്, ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഷാജി വെട്ടൂരാൻ, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷിനെതിരെ എൻ. ധനേശൻ എന്നിവരാണു മൽസരിച്ചത്. പൊതുയോഗവും തിരഞ്ഞെടുപ്പും നടന്ന കൊല്ലം എസ്എൻ കോളജിലും പരിസരത്തും കനത്ത സുരക്ഷാ സംവിധാനമാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here