കോട്ടയം ∙ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്ത്. ഒപ്പം ആളുണ്ടെന്ന് തെറ്റിദ്ധരിച്ച് കമ്യൂണിസ്റ്റ് പാർട്ടിയെ തൊട്ടുകളിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പാർട്ടിയെ തൊട്ടുകളിച്ചാൽ അനുഭവിച്ച് അറിയേണ്ടിവരും. തൊഗാഡിയയെ അവതാരപുരുഷനാക്കി കേരളത്തിൽ കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നു. ആർഎസ്എസ് മുൻപും ഏജന്റുമാരെ നിയമിച്ചിട്ടുണ്ട്. എന്നാൽ ഈ ഏജന്റുമാരുടെ പ്രവർത്തനം അന്നൊന്നും വിലപ്പോയിട്ടില്ല. അരുവിക്കരയിലെ പരാജയത്തിന് മറ്റേതെങ്കിലും സംഘടനയെയും സിപിഎം പഴിചാരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്എൻഡിപി ബിജെപിയോട് അടുക്കുന്നതായി വാർത്തകൾ വന്നിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി എസ്എൻഡിപി-സിപിഎം വാഗ്വാദം നടക്കുകയാണ്. എസ്എൻഡിപി യോഗത്തിനെതിരെ പലപ്പോഴും സിപിഎമ്മിന്റെ ഭാഗത്തുനിന്നും വിമർശനങ്ങളുയർന്നിരുന്നു. ബിജെപി അധ്യക്ഷൻ അമിത് ഷായുമായി വെള്ളാപ്പള്ളി നടേശൻ കൂടിക്കാഴ്ച നടത്തിയതിനുശേഷം ബിജെപിയുമായി എസ്എൻഡിപി അടുക്കുകയാണെന്ന തരത്തിലുള്ള പ്രചരണങ്ങൾ സിപിഎം നടത്തിയിരുന്നു.

ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് വെള്ളാപ്പള്ളി നടത്തിയിരുന്നത്. കോൺഗ്രസുകാരും ബിജെപിക്കാരും ഭൂരിപക്ഷമുള്ള എൻഎസ്എസിനെ താലോലിക്കുകയാണ് സിപിഎം. അപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന സമീപനമാണ് സിപിഎമ്മിന്റേത്. എസ്എൻഡിപിയെ ചവിട്ടിത്താഴ്ത്തുകയാണ് എന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here