ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്ത്. ‘അവസാനം നമ്മുക്ക് ഒരു സർക്കാരിനെ കിട്ടി. മോദി നയിക്കുന്നത് ട്വിറ്റർ സർക്കാരിനെയാണ്. സർക്കാർ എന്തെങ്കിലും കേൾക്കുകയും നടപടിയെടുക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത് ട്വിറ്ററിൽ മാത്രമാണ്’. -നിതീഷ് കുറ്റപ്പെടുത്തി.

ട്വിറ്ററീലുടെ തന്നെയായിരുന്നു നിതീഷിന്റെ പ്രതികരണം. കഴിഞ്ഞ ഒരു വർഷത്തിനിടെ മോദി ഇന്ത്യയിലെ കർഷകർക്കായി എന്താണ് ചെയ്തത് ? ഒന്നും ചെയ്തിട്ടില്ല. ഉൽപന്നങ്ങൾക്ക് മാന്യമായ വിലയെങ്കിലും കർഷകർക്ക് ലഭിക്കാൻ വേണ്ട നടപടികൾ മോദി ചെയ്യണമെന്നും നിതീഷ് പറഞ്ഞു.

മോദിയുടെ ബിഹാർ റാലിക്കിടെയാണ് നിതീഷിന്റെ പ്രതികരണം. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ഭരണമാറ്റം വേണമെന്ന് ജനങ്ങള്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 25 വര്‍ഷത്തെ കാടത്തഭരണത്തില്‍നിന്ന് ബിഹാറിനെ രക്ഷിക്കാന്‍ ബിജെപിക്കു മാത്രമേ കഴിയൂ. ഇനിയും നിതീഷ് കുമാറിന്റെ ജെഡിയുവിന് ഭരണം നൽകിയാൽ അത് ബിഹാറിന്റെ നാശമായിരിക്കും. ഇനിയും അഞ്ചു വർഷം കൂടി അവർ ഭരിച്ചാൽ അത് നിങ്ങൾക്ക് താങ്ങാനാവുമോയെന്നും ബിഹാറിന് ഒരു മാറ്റം വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലേയെന്നും മോദി ചോദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here