ന്യൂഡൽഹി ∙ രാജ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്ന ഇന്ത്യൻസേനയുടെ പ്രവർത്തനങ്ങൾക്ക് സോഷ്യൽ മീഡിയയിലും അംഗീകാരം. ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഫെയ്സ്ബുക്ക് പേജ് എന്ന നേട്ടമാണ് ഇന്ത്യൻ സേന നേടിയെടുത്തത്. പീപ്പിൾ ടോക്കിങ് എബൗട്ട് ദാറ്റ് (പിടിഎടി) നടത്തിയ സർവേയിലാണ് ഇന്ത്യൻ സേനയുടെ ഫെയ്സ്ബുക്ക് പേജ് ഒന്നാം സ്ഥാനം നേടിയത്.

ഇതു രണ്ടാം തവണയാണ് ഇന്ത്യൻ സേന ഈ നേട്ടം കൈവരിക്കുന്നത്. സിഐഎ, എഫ്ബിഐ, നാസ, പാക്കിസ്ഥാൻ സേന എന്നിവയുടെയെല്ലാം ഫെയ്സ്ബുക്ക് പേജിനെ കടത്തിവെട്ടിയാണ് ഇന്ത്യൻ സേനയുടെ ഈ നേട്ടം.

സോഷ്യൽ മീഡിയയിൽ ഇന്ത്യൻ സേനയ്ക്ക് കിട്ടിയ അംഗീകാരമാണിത്. കഴിഞ്ഞ രണ്ടുമാസത്തിനു മുൻപാണ് ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയത്. സത്യസന്ധമായി വാർത്തകൾ നൽകിയതാണ് ഇന്ത്യൻ സേനയുടെ ഫെയ്സ്ബുക്ക് പേജിന് ഈ നേട്ടം ലഭിച്ചതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

2013 ജൂൺ ഒന്നിന് തുടങ്ങിയ ഫെയ്സ്ബുക്ക് പേജിന് ഇതുവരെ 2.9 മില്യൻ ലൈക്കാണ് ലഭിച്ചത്. ഫെയ്സ്ബുക്ക് പേജിൽ മാത്രമല്ല ഇന്ത്യൻ സേനയുടെ വെബ്സൈറ്റിലും നിരവധി പേർ എന്നും സന്ദർശിക്കുന്നുണ്ട്. ഒരു ദിവസം 25 ലക്ഷം പേരാണ് ഇന്ത്യൻ സേനയുടെ വെബ്സൈറ്റ് സന്ദർശകർ. 4,47,000 പേർ ഇന്ത്യൻ സേനയുടെ ട്വിറ്റർ പിന്തുടരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here