ശ്രീനഗർ∙ 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയിദ് നയിച്ച റാലിയെ ടെലിഫോണിലൂടെ അഭിസംബോധന ചെയ്തതിന് വിഘടനവാദി നേതാവ് ആസിയ അന്ത്രാബിക്കെതിരെ ജമ്മു കശ്മീർ പൊലീസ് കേസെടുത്തു. സ്ത്രീവിഘടനവാദി സംഘടനയായ ദുഖ്റാൻ ഇ മിലാത്തിന്റെ നേതാവാണിവർ. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ഒാഗസ്റ്റ് 14ന് ലഹോറിൽ നടന്ന റാലിക്കിടെയായിരുന്നു സംഭവം. ആസിയ അന്ത്രാബി റാലിയെ അഭിസംബോധന ചെയ്യുമ്പോൾ ഹാഫിസ് സയിദ് വേദിയിൽ ഉണ്ടായിരുന്നു.

പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആസിയ അന്ത്രാബി ദുഖ്റാൻ ഇ മിലാത്ത് പ്രവർത്തകർക്കൊപ്പം സ്വന്തം വീട്ടിൽ‌ ആഘോഷിക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാനിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തതിനെ തുടർന്ന് ആസിയ അന്ത്രാബിക്കെതിരെ നടപടി ആവശ്യപ്പെട്ട് ജമ്മു കശ്മീരിലെ ബിജെപി-കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാൻ അനുകൂല നിലപാടുകളുടെ പേരിൽ ആസിയ അന്ത്രാബി വിവാദത്തിൽ പെടുന്നത് ഇതാദ്യമല്ല. പാക്കിസ്ഥാന്റെ ദേശീയ ദിനം ആഘോഷിച്ചതിനും പൊലീസ് ഇവർക്കെതിരെ കേസ് റജിസ്റ്റർ

LEAVE A REPLY

Please enter your comment!
Please enter your name here