1439805502_adani

 

വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി പറഞ്ഞ സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കുമെന്ന് അദാനി ഉറപ്പുനല്‍കി. നരംബര്‍ ഒന്നിന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. രണ്ടു വര്‍ഷത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാകുമെന്നും അദാനി അറിയിച്ചു. പദ്ധതിയുടെ നിര്‍മ്മാണത്തിന് പണം പ്രശ്‌നമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാന്‍ ബുധനാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. തുറമുഖ മന്ത്രി കെ.ബാബു, ആരോഗ്യമന്ത്രി വി.എസ് ശിവകുമാറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here