ന്യൂഡൽഹി∙ ജോലിക്കാരായ സ്ത്രീകൾക്കുള്ള പ്രസവാവധി മൂന്നിൽ നിന്ന് എട്ടു മാസമായി ഉയർത്തണമെന്ന് വനിത – ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി. വനിത – ശിശുക്ഷേമ വകുപ്പിനു നിർദേശം നൽകി. കുട്ടികളെ ദത്തെടുക്കാൻ തയാറാകുന്നവർക്കും ഇതു ബാധകമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. നേരത്തെ കേന്ദ്രതൊഴിൽ വകുപ്പു പ്രസവാവധി ആറുമാസമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള കൂടിയാലോചനകൾ നടന്നുവരികയാണ്.

പ്രസവാവധി വർധിപ്പിക്കണമെന്ന് ശുപാർശ ചെയ്തുകൊണ്ട് മേനകാ ഗാന്ധി തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയയ്ക്കു കത്തയച്ചിട്ടുണ്ട്. തൊഴിൽ മന്ത്രിക്ക് കത്തയയ്ക്കുന്നതിനൊപ്പം തന്നെ പ്രസവത്തിനു മുൻപ് ഒരുമാസവും ശേഷം ഏഴുമാസവും അവധിയെടുക്കാൻ തന്റെ സഹപ്രവർത്തകയ്ക്ക് നിർദേശം നൽകുകയും ചെയ്തു അവർ. സംഘടിത മേഖലയ്ക്കൊപ്പം അസംഘടിത മേഖലയിലുള്ള സ്ത്രീകൾക്കും ഇതിന്റെ ആനുകൂല്യം ലഭിമാക്കണമെന്നും കത്തിൽ പറയുന്നു.

നിലവിൽ പ്രസവതീയതിക്കു മുൻപ് ആറും ശേഷം ആറുമടക്കം 12 ആഴ്ചകളാണ് അവധി അനുവദിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here