കണ്ണൂർ ∙ തിരുവോണ ദിവസം മൊബൈലിൽ നിരക്ക് ഇളവിനുവേണ്ടിയുള്ള പ്രത്യേക താരിഫ് വൗച്ചറുകളോ ആനുകൂല്യങ്ങളോ ലഭിക്കില്ലെന്ന് ബിഎസ്എൻഎൽ അറിയിച്ചു. ബ്ലാക്ക് ഔട്ട് ഡേ ആയതിനാൽ ഏതു പ്ലാനിലാണോ മൊബൈൽ ഉപയോഗിക്കുന്നത് ആ നിരക്കാവും വോയ്സ് കോളുകൾക്ക് ഈടാക്കുക.

എസ്‌എംഎസിനുവേണ്ടി ആക്‌ടിവേറ്റ് ചെയ്‌തിട്ടുള്ള സ്‌പെഷൽ താരിഫ് വൗച്ചറുകളും പ്രയോജനപ്പെടില്ല. ഫ്രൻഡ്‌സ് ആൻഡ് ഫാമിലി, വോയ്‌സ് 135, വോയ്‌സ് 149 തുടങ്ങിയ വോയ്‌സ് കോളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും ലഭിക്കില്ല. അതേസമയം ഓണത്തിനോട് അനുബന്ധിച്ച് ടോപ്പ്‌അപ്പ് റീചാർജിന് മുഴുവൻ സംസാരസമയവും ഉയർന്ന തുകയ്‌ക്കുള്ള ടോപ്പ്‌അപ്പിന് കൂടുതൽ സംസാരസമയവും ബിഎസ്‌എൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്.

50, 60, 70, 80, 90, 100 രൂപയ്‌ക്ക് 29വരെയും 150, 250, 550 രൂപയ്‌ക്കുള്ള ടോപ്പ്‌അപ്പിന് നവംബർ 10വരെയും മുഴുവൻ സംസാരസമയം ലഭിക്കും. നവംബർ 11വരെ 561 രൂപയുടെ(5 ജിബി) ഡേറ്റ എസ്ടിവിക്ക്‌ 60 ദിവസവും 821 (7 ജിബി), 1011(10 ജിബി), 1949(20 ജിബി) എന്നീ ഡേറ്റ എസ്ടിവികൾക്ക് 90 ദിവസവും കാലാവധി ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here