GeevargheseMarAthanasiusEpiscopaന്യൂയോർക്ക്: മലങ്കര മർത്തോമ സഭയുടെ പുതിയ സഫ്രഗൻ മെത്രാപ്പോലീത്തയായി ഗീവർഗീസ് മാർ അത്താനാസ്യോസ് എപ്പിസ്കോപ്പായെ തെരഞ്ഞെടുത്തു . സ്ഥാനാരോഹണം ഒക്ടോബർ 2 ന് വെളളിയാഴ്ച രാവിലെ 8 മണിക്ക് റാന്നി ക്രിസ്തോസ് മാർത്തോമ പളളിയിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്നതാണെന്നു ഡോ. ജോസഫ് മർത്തോമ മെത്രാപ്പോലീത്ത മർത്തോമ ഇടവകൾക്കായി അയച്ച സർകുലറിൽ വ്യക്തമാക്കി.

ഗീവർഗീസ് മാർ അത്താനാസ്യോസ് എപ്പിസ്കോപ്പായെ സഫ്രഗൻ മെത്രാപ്പോലീത്തയായി നിയമിക്കുന്നതോടെ മർത്തോമ സഭക്ക് രണ്ട് സഫ്രഗൻ മെത്രാപ്പോലീത്താമാരായി. ഡോ. സഖറിയാസ് മാർ തിയോഫിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായണ് ഇപ്പോൾ സഫ്രഗൻ മെത്രാപ്പോലീത്തയായി തുടരുന്നത്. 1978 മുതൽ 2 സഫ്രഗൻ മെത്രാപ്പോലീത്താമാർ സഭയിൽ ഉണ്ടായിരിക്കുന്ന കീഴ്നടപ്പ് നിലവിൽ വന്നത്.

2004 ൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയാണ് സഖറിയാസ് മാർ തെയോഫിലോസ് എപ്പിസ്കോപ്പായെ സഫ്രഗൻ മെത്രാപ്പോലീത്തായായി നിയമിച്ചത്. ഒക്ടോബർ 2 ന് റാന്നിയിൽ നടക്കുന്ന സ്ഥാനരോഹണ ചടങ്ങിലേക്ക് എല്ലാ സഭാ ജനങ്ങളേയും ക്ഷണിക്കുന്നതായി മെത്രാപ്പോലീത്തായുടെ സർകുലറിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here