തൊടുപുഴ: ബാര്‍കോഴയില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണം ഗൂഡാലോചന നടന്നതായി ആരോപിച്ച്‌ കെ എം മാണി തള്ളുമ്പോള്‍ ബാര്‍ മുതലാളിമാരില്‍ നിന്നും പണം വാങ്ങാത്ത ആരെങ്കിലും ഉണ്ടോയെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ ഐ ആന്റണി. മാണി രാജിവെച്ചതിന്‌ പിന്നാലെ തൊടുപുഴയില്‍ നടന്ന കേരളാകോണ്‍ഗ്രസ്‌ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ്‌ ആന്റോ ഇക്കാര്യം ചോദിച്ചത്‌.
ബാര്‍ മുതലാളിമാരില്‍ നിന്നും പണം വാങ്ങാത്ത ആരെങ്കിലും മന്ത്രിസഭയിലോ പ്രതിപക്ഷത്തോ ഉണ്ടോയെന്ന്‌ ചോദിച്ച അദ്ദേഹം ബാര്‍കോഴക്കേസില്‍ കൂടുതല്‍ സത്യം പുറത്തുവന്നാല്‍ മന്ത്രിസഭയിലെ പലരും കുടുങ്ങുമെന്നും പറഞ്ഞു. പലരും ബാര്‍ മുതലാളിമാരില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ട്‌. ഭരണ പ്രതിപക്ഷത്തിന്‌ പുറമേ രാഷ്‌ട്രീയക്കാരും ആചാര്യന്മാരും വരെ പണം വാങ്ങിയിട്ടുണ്ടെന്നും പറഞ്ഞു.
പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്ക് വേണ്ടിയാണ്‌ ഈ പണം ഉപയോഗിച്ചത്‌. ഇപ്പോള്‍ മാണിയെ പുറത്താക്കിയതിന്‌ പിന്നില്‍ മാണിയെ പുറത്താക്കിയതിന്‌ പിന്നില്‍ ഗൂഡാലോചനയുണ്ട്‌. മുഖ്യമന്ത്രിയാകാന്‍ വരെ യോഗ്യതയുള്ള മാണിസാറിനെ പീഡിപ്പിക്കാനുള്ള ശ്രമങ്ങളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. മാണി നേരത്തേ രാജി പ്രഖ്യാപനം നടത്തിയിട്ടും തീരുമാനം നീട്ടിക്കൊണ്ടു പോയത്‌ അദ്ദേഹത്തെ കൂടുതല്‍ പീഡിപ്പിക്കാന്‍ വേണ്ടിയായിരുന്നെന്നും ആന്റോ ആരോപിച്ചു.
തനിക്കെതിരേ ബിജു രമേശില്‍ നിന്നുള്ള കേട്ടുകേഴ്‌വി മാത്രമേയുള്ളൂ. എന്നാല്‍ ബാബുവിനെതിരേ നേരിട്ടു പണം കൈപ്പറ്റിയെന്ന ആരോപണമാണ്‌ ഉയര്‍ന്നത്‌. വിവാദത്തില്‍ തനിക്കും ബാബുവിനും രണ്ടു തരം നീതിയാണെന്ന സൂചന നേരത്തേ കെ എം മാണി ദേശീയമാധ്യമങ്ങള്‍ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ വ്യക്‌തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here