പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയില്‍ കോവിഡ് 19 വാക്‌സിന് രജിസ്റ്റര്‍ ചെയ്തവര്‍ക്കാവശ്യമായ ഡോസ് ലഭിച്ചതായി കൗണ്ടി ജഡ്ജിയും മലയാളിയുമായ കെപി ജോര്‍ജ് അറിയിച്ചു. 5850 ഡോസ് ഫൈസര്‍ വാക്‌സിന്‍ സ്റ്റേറ്റ് ഹെല്‍ത് സര്‍വ്വീസ് ഡിപ്പാര്‍ട്ട്‌മെന്‌റില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് ജഡ്ജി പറഞ്ഞു. വ്യാഴാഴ്ച രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അടുത്ത സപ്ലൈ വരുന്ന മുറയ്ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനുള്ള അറിയിപ്പ് കൗണ്ടിയില്‍ നിന്നും അയച്ചു തുടങ്ങിയിട്ടുണ്ട്. 5850 ഡോസ് ഫൈസര്‍ വാക്‌സിന്‍ ലഭിച്ചതില്‍ സന്തോഷവാനാണെന്നും അത് കൗണ്ടിയിലെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 രോഗികളെ ശുശ്രൂഷിക്കുന്നതിന് അഹോരാത്രം ജോലി ചെയ്യുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും ജഡ്ജി പറഞ്ഞു.

പ്രീരജിസ്‌ട്രേഷനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ കൗണ്ടി വാക്‌സിനേഷന്‍ ഹോട്ട്‌ലൈന്‍ നമ്പറായ 8324711373 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here