ന്യൂ​ഡ​ൽ​ഹി: വാ​ട്​​സ്​ ആ​പ്പി​‍െൻറ ഡെ​സ്​​ടോ​പ്​ ആ​പ്പു വ​ഴി ഇ​നി വോ​യ്​​സ്, വി​ഡി​യോ കോ​ളു​ക​ൾ ചെ​യ്യാം. ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത പൂ​ർ​ണ​മാ​യും ഉ​റ​പ്പാ​ക്കി​യാ​ണ്​ ഇ​ത്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത​ത്. എ​ല്ലാ​വ​ർ​ക്കും ആ​ശ്ര​യി​ക്കാ​വു​ന്ന​തും മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള​തു​മാ​കും ഡെ​സ്​​ടോ​പ്​ വ​ഴി​യു​ള്ള പു​തി​യ സം​വി​ധാ​ന​മെ​ന്ന്​ ‘ഫേ​സ്​​ബു​ക്കി’​‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ ര​ണ്ടു​പേ​ർ ത​മ്മി​ലു​ള്ള കോ​ളു​ക​ൾ​ക്കാ​ണ്​ സൗ​ക​ര്യ​മു​ള്ള​ത്. ഇ​ത്​ ഭാ​വി​യി​ൽ ഗ്രൂ​പ്​ കോ​ളു​ക​ളാ​ക്കി വി​ക​സി​പ്പി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​നി​ടെ, വാ​ട്​​സ്​ ആ​പ്​ കോ​ളു​ക​ളി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി ക​മ്പ​നി അ​റി​യി​ച്ചു. ക​മ്പ്യൂ​ട്ട​റി​ലും ഫോ​ണി​ലും ഇ​ൻ​റ​ർ​നെ​റ്റ്​ ക​ണ​ക്​​ഷ​നു​ള്ള​പ്പോ​ഴേ കോ​ളു​ക​ൾ സാ​ധ്യ​മാ​കൂ. ഉ​പ​യോ​ക്താ​ക്ക​ൾ, ക​മ്പ്യൂ​ട്ട​റി​‍െൻറ മൈ​ക്രോ​ഫോ​ണും കാ​മ​റ​യു​മാ​യി ബ​ന്ധം സ്​​ഥാ​പി​ക്കാ​ൻ വാ​ട്​​സ്​​ആ​പ്പി​ന്​ അ​നു​മ​തി ന​ൽ​കു​ക​യും വേ​ണം.

LEAVE A REPLY

Please enter your comment!
Please enter your name here