രണ്ട് ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ നിമിഷ നേരം കൊണ്ട് കുട്ടികൾക്കൊരു ഹെൽത്തി കറുമുറു ചിപ്സ് തയാറാക്കി കൊടുക്കാം.

ചേരുവകൾ

ബീറ്റ്റൂട്ട് – രണ്ടെണ്ണം
മുളകുപൊടി – 1 ടേബിൾസ്പൂൺ
കടലമാവ് – 3 ടേബിൾസ്പൂൺ
അരിപൊടി – 1 ടേബിൾസ്പൂൺ
ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം
ബീറ്റ്റൂട്ട് കനംകുറച്ച് നീളത്തിലോ/വട്ടത്തിലോ അരിയുക. ഇത് ആവശ്യത്തിന് ഉപ്പും മുളകുപൊടിയും, കടലമാവ്, അരിപ്പൊടി എന്നിവ പുരട്ടി കുറച്ചുനേരം വയ്ക്കണം.

ഇനി ഇത് വെളിച്ചെണ്ണയിൽ വറുത്തോളൂ. ബീറ്റ്റൂട്ട് ചിപ്സ് തയാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here