ആലുവ: മലങ്കര ഓർത്തോഡോക്സ് സഭയുടെ മുൻ വർക്കിംഗ് കമ്മിറ്റി മെമ്പറും, ബിസിനസുകാരനുമായ കിഴക്കമ്പലം മാരിക്കുടിയിൽ വീട്ടിൽ ജോൺ സഖറിയയുടെ ഭാര്യയും പ്ളോട് പവർ ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടറും ആലുവ സെന്റ് സേവിയേഴ്‌സ് കോളേജിൽ ഫുഡ് കെമിസ്ട്രിയുടെ കൺസൾട്ടന്റും ആയ സൂസൻ സഖറിയാ (നീതാ – 53) മെയ് ഒന്ന് പുലർച്ചെ എറണാകുളത്തു നിര്യാതയായി.

ഗ്ലാസിൽ ചിത്രപ്പണികൾ ചെയ്യുന്നതിൽ സമർത്ഥ ആയിരുന്നു. ഓർത്തോഡോക്സ് സഭയുടെ അട്ടപ്പാടി സെന്റ് തോമസ് ആശ്രമ ചാപ്പലിൽ ചെയ്ത വർക്ക്‌ കണ്ടിട്ട് പരുമല പള്ളിയിൽ വയ്ക്കാൻ ഗ്ലാസിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ചിത്രം ചെയ്യുവാൻ സെമിനാരി മാനേജർ ആവശ്യപ്പെടുകയും ആ ജോലികൾ പുരോഗമിക്കുകയുമായിരുന്നു.

മൂത്ത മകൾ ലയ സൂസൻ സഖറിയ Mac Millan ൽ ജോലി ചെയ്യുന്നു. ഭർത്താവ് എബ്രഹാം ജോർജ്‌. മകൻ ജോൺ സഖറിയാ ചെന്നൈ MCC യിൽ നിന്നും പഠനം പൂർത്തിയാക്കി കുടുംബ ബിസിനസിൽ പിതാവിനൊപ്പം ജോലി ചെയ്യുന്നു. പരേത കോട്ടയം കൊശമറ്റം കുടുംബ അംഗമാണ്.

സംസ്കാര ക്രമീകരണം: മെയ് മൂന്ന് തിങ്കളാഴ്ച മൂന്നുമണിക്ക് ഭവനത്തിൽ വച്ചുള്ള ശുശ്രൂഷകൾ കിഴക്കമ്പലം മാരിക്കുടിയിൽ തറവാട്ടിൽ വച്ച് നിർവഹിക്കുന്നതും തുടർന്ന് നാലുമണിയോട് കൂടി കിഴക്കമ്പലം സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തോഡോക്സ് ഇടവകയിൽ വച്ച് നടത്തുന്നതുമാണ്.

അകാല വിയോഗത്തിൽ ദുഃഖത്തിൽ ആയിരിക്കുന്ന ജോൺ ഫാമിലിക്ക് അമേരിക്കയിലുള്ള എല്ലാ പ്ളോട് കമ്പനി കുടുംബാംഗങ്ങളുടെയും അനുശോചനം രേഖപ്പെടുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here