ന്യൂഡൽഹി: സമൂഹമാധ്യമ പ്ലാറ്റ്​ഫോമുകളായ വാട്​സാപ്പ്​, ഫേസ്​ബുക്ക്​, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവക്ക്​ നാളെ മുതൽ വിലക്ക്​ വരുമോയെന്ന്​ ആശങ്ക. കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഐ.ടി നിയമങ്ങൾ സമൂഹമാധ്യമങ്ങൾ നടപ്പാക്കേണ്ട അവസാന തീയതിയാണ്​ മെയ്​ 25. കൂ ആപ്​ ഒഴികെയുള്ള ഇന്ത്യയിലെ മറ്റ്​ വമ്പൻമാരൊന്നും ഈ നിയമങ്ങൾ നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല.

പുതിയ നിയമങ്ങൾ കഴിഞ്ഞ ഫെബ്രുവരിയിലാണ്​ കേന്ദ്രസർക്കാർ കൊണ്ടു വന്നത്​. ഇത്​ നടപ്പിലാക്കാൻ ആറ്​ മാസത്തെ സമയം കമ്പനികൾ തന്നെ കേന്ദ്രസർക്കാറിനോട്​ ചോദിക്കുകയായിരുന്നു. എന്നാൽ, ഇപ്പോഴും പൂർണമായി ഇത്​ നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്നാണ്​ ഫേസ്​ബുക്ക്​ വ്യക്​തമാക്കുന്നത്​.

പുതിയ ഐ.ടി നിയമങ്ങൾ നടപ്പിലാക്കാനുള്ള ശ്രമം തുടരുകയാണ്​. ചില വിഷയങ്ങളിൽ കേന്ദ്രസർക്കാറുമായി ഇനിയും ചർച്ച വേണം. ജനങ്ങളുടെ സുരക്ഷക്ക്​ ഞങ്ങൾ വലിയ പ്രാധാന്യമാണ്​ നൽകുന്നതെന്നാണ്​ ഇക്കാര്യത്തിലെ ഫേസ്​ബുക്ക്​ വിശദീകരണം. രാജ്യത്ത്​ 53 കോടി വാട്​സാപ്​ ഉപയോക്​താക്കളുണ്ട്​. യൂട്യൂബിൽ 44.8 കോടി, ഫേസ്​ബുക്ക്​ 41 കോടി, ഇൻസ്​റ്റഗ്രാം 11 കോടി, ട്വിറ്റർ 1.75 കോടി എന്നിങ്ങനെയാണ്​ മറ്റുള്ളവയുടെ സാന്നിധ്യം.

LEAVE A REPLY

Please enter your comment!
Please enter your name here