ഗൂഗിളിന്റെ സഹകരണത്തോടെ വികസിപ്പിച്ച ജിയോ ഫോൺ നെക്‌സ്റ്റ് സെപ്റ്റംബർ 10ന് പുറത്തിറക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഗൂഗിളുമായി സഹകരിച്ച് രാജ്യത്ത് 5ജി അവതരിപ്പിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.

ഗൂഗിളും ജിയോയും സംയുക്തമായി വികസിപ്പിച്ച പ്രത്യേക ആൻഡ്രോയ്ഡ് ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണാണ് പുറത്തിറക്കുന്നത്. ആൻഡ്രോയ്ഡ് ആപ്പുകളുടെ ലോകം ഇതോടെ വിശാലമാകുമെന്നും അംബാനി അവകാശപ്പെട്ടു.

 

വോയ്‌സ് അസിസ്റ്റന്റ്, ഓട്ടോമാറ്റിക് റീഡ്-എലൗഡ് സ്‌ക്രീൻ ടെക്‌സ്റ്റ്, ലാംഗ്വേജ് ട്രാൻസലേഷൻ, സ്മാർട്ട് കാമറ, ഓഗ്മെന്റഡ് റിയാൽറ്റി എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുള്ള ഫോൺ കുറഞ്ഞ വിലയിലാകും വിപണിയിലെത്തിക്കുക. 

 

ഇപ്പോഴും 2ജിയിൽ തുടരുന്നു ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് അത്യാധുനിക ഫീച്ചറുകൾ ഉൾപ്പെടുത്തി വിലകുറഞ്ഞ 4ജി സ്മാർട്‌ഫോൺ ജിയോ പുറത്തിറക്കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here