കാനഡ സ്പിരിച്ച്വൽ  ഗ്രൂപ്പിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടക്കുന്ന സമ്മർ ക്യാമ്പായ IMPACT 2021  ഈ വർഷം   ആഗസ്ത് 6 -8  വരെ ഒണ്ടാറിയോയിലെ ഒറീല്ലയിൽ Best Western plus Conference centre ൽ വെച്ച് നടത്തപ്പെടുന്നു.കോവിഡ് പശ്ചാത്തലത്തിൽ മുൻകൂട്ടി രേജിസ്റെർ ചെയ്തവർക്ക് മാത്രമേ ഈ വര്ഷം പ്രവേശനം ഉണ്ടാകുകയുള്ളൂ.പാസ്റ്റർ മാർക്ക് സ്‌മാൽവുഡ് ആണ് മുഖ്യ പ്രഭാഷകൻ. കാനഡ സ്പിരിച്ച്വൽ  ഗ്രൂപ്പിന്റെ വിവിധ പ്രയർ ഗ്രൂപ്പിലുള്ള യുവജനങ്ങൾ വിവിധ സെഷനുകളിൽ  സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും.  ആഗസ്റ്റ് 6  ന് വെള്ളിയാഴ്ച വൈകുന്നേരം 6 ന്  ആരംഭിക്കുന്ന ക്യാംപ് ആഗസ്ത് 8   ഞായറാഴ്ച  രാവിലെ 9  നു സംയുക്ത ആരാധനയോടെ സമാപിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് 6 മണിക്ക് പൊതു സമ്മേളനം  ഉണ്ടായിരിക്കും  . വചന സന്ദേശങ്ങൾ, ഗാനശുശ്രൂഷ, ഗ്രൂപ്പ് സെഷനുകൾ , ടാലെന്റ്റ് ടൈം, ഗെയിംസ്, മിഷൻ ചലഞ്ച് തുടങ്ങിയവ വിവിധ സെഷനുകളിൽ ഉണ്ടായിരിക്കും.. കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ്  ഭാരവാഹികൾ ക്യാമ്പിന് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here