ജിദ്ദ: സൗദിയിൽ ഗാർഹിക വിസകളിൽ ഉള്ളവർക്ക് അബ്ഷിർ ഇൻഡിവിജ്വൽ പ്ലാറ്റ്ഫോം വഴി സ്പോൺസർഷിപ്പ് മാറാൻ സാധിക്കുന്ന തരത്തിലുള്ള പുതിയ സംവിധാനങ്ങൾ സജ്ജമായി.

ഇതോടെ, പ്രൊഫഷണൽ തൊഴിലാളികൾക്ക് ഖിവ പ്ലാറ്റുഫോം വഴി സ്പോൺസർഷിപ്പ് കൈമാറുന്നതിനുള്ള അഭ്യർത്ഥനകൾക്ക് സമാനമായി ഗാർഹിക തൊഴിലാളികൾക്കും സ്പോൺസർഷിപ്പ് സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ അനുവദിക്കുന്ന സേവനം നടപ്പിലായതാണ് റിപ്പോർട്ട്.

നിലവിലുള്ള തൊഴിലുടമ തൊഴിലാളിയെ ഒഴിവാക്കിക്കൊണ്ടാണ് കൈമാറ്റം നടക്കുന്നതിന്റെ ആദ്യ ഘട്ടം. പിന്നീട് പുതിയ തൊഴിലുടമയുടെ അംഗീകാരത്തിനായി കാത്തിരിക്കണം, തുടർന്ന് പുതിയ തൊഴിലുടമ അംഗീകാരം നൽകി നടപടികൾ പൂർത്തിയാകുന്നതോടെ തൊഴിലാളി പുതിയ തൊഴിലുടമയിലേക്ക് മാറുന്ന നിലയിലാണ് ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റം സജ്ജീകരിച്ചിരിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കി.

നിലവിൽ മറ്റു പ്രൊഫഷനുകളിലുള്ളവരും സമാനമായ രീതിയിലാണ് സ്പോൺസർഷിപ്പ് മാറ്റം പൂർത്തീകരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് മുതലാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കിടയിൽ പ്രവാസി തൊഴിലാളികൾക്ക് തൊഴിൽ മൊബിലിറ്റി അനുവദിച്ചുകൊണ്ട് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, ദേശീയ പരിവർത്തന സംരംഭങ്ങളുടെ ഭാഗമായി പുതിയ സംവിധാനം നടപ്പിലാക്കിയത്. ഖിവ പോർട്ടൽ വഴിയാണ് ഒരു സ്പോൺസറിൽ നിന്ന് മാറുന്നത്. സേവനത്തിൽ നിന്ന് പ്രയോജനം നേടാൻ ആഗ്രഹിക്കുന്ന തൊഴിലാളി കരാർ പൂർത്തിയാക്കണം. കരാർ കാലാവധി കഴിയുന്നതോടെ പുതിയ സ്ഥാപനത്തിലേക്ക് മാറാവുന്ന സംവിധാനമാണ് ഖിവ പോർട്ടൽ വഴി ഏർപ്പെടുത്തിയത്.

കരാർ കാലാവധി കഴിയാത്ത സന്ദർഭം ആണെങ്കിൽ നിബന്ധനകൾ പാലിച്ച് നിലവിലെ സ്പോൺസറുടെ അനുമതിയോടെയും പുതിയ സ്ഥാപനത്തിലേക്ക് തൊഴിലാളിക്ക് മാറാൻ കഴിയും.

ഇതേ സംവിധാനം പോലെയാണ് ഗാർഹിക തൊഴിലാളികൾക്കും പുതിയ സ്പോൺസറിലേക്ക് മാറാൻ സംവിധാനം.

LEAVE A REPLY

Please enter your comment!
Please enter your name here