റിയാദ്: കോവിഡ് പ്രോട്ടോകോൾ പാലനത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. നിയമ ലംഘനത്തിന് ഒരാഴ്ചക്കുള്ളിൽ 22,875 കേസുകൾ.
കിഴക്കൻ പ്രവിശ്യ (2,869), മദീന (2,068), മക്ക (2,053), അൽ ഖസീം ((2,000), ഹാഇൽ (1,811), അൽ ജൗഫ് (1,241), റിയാദ് ((8,098) എന്നിങ്ങനെയാണ് വിവിധ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിയമ ലംഘനങ്ങൾ. വടക്കൻ അതിർത്തിയിൽ 793 ഉം അസീറിൽ 549 ഉം തബൂക്കിൽ 509 ഉം അൽബഹയിൽ 318 ഉം ജിസാനിൽ 386 ഉം നജ്റാനിൽ 180ഉം ലംഘനങ്ങളാണ് റിപ്പോർട്ട്് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കോവിഡ് കാലത്ത് രോഗവ്യാപനം ചെറുക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന ആരോഗ്യ ചട്ടങ്ങളും നിയമങ്ങളും പാലിക്കാൻ രാജ്യത്തെ എല്ലാ താമസക്കാരും ജാഗ്രത കൈക്കൊള്ളണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്നവരും നിർദേശിച്ച നടപടികൾ പൂർണമായും പാലിക്കണം.
രാജ്യത്തെ എല്ലാ മേഖലകളിലും കോവിഡ്കാല നിയമനടപടികൾ വ്യക്തികളും സ്ഥാപനങ്ങളും പാലിക്കുന്നത് ഉറപ്പുവരുത്താൻ നിരീക്ഷണ കാമ്പയിനുമായി അധികൃതർ രംഗത്തുണ്ട്.