കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ ഉന്നത മാർക്ക് നേടി വിജയിച്ച കുട്ടികൾക്ക് ഉപരിപഠനത്തിന് സീറ്റ് ലഭിക്കാതെയുണ്ടായ അനിശ്ചിതത്വം കേരളത്തിലെ ഓരോ കുടുംബങ്ങളിലും കടുത്ത ആശങ്കയാണ് ഉണ്ടാക്കിയത്. സർക്കാരിൻ്റെ ധിക്കാരപരമായ നടപടിയും പി ടി വാശിയും ഒഴിവാക്കി അവസരത്തിനൊത്ത് ഉയരണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഭരണ തുടർച്ച ജനങ്ങളെ ഉപദ്രവിക്കാനുള്ള അനുമതിയല്ല. വളർന്നു വരുന്ന തലമുറയെ പീഡിപ്പിക്കുന്ന സമീപനമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. പ്രശ്ന പരിഹാരത്തിന് സീറ്റുകൾ കൂടുതൽ ഒഴിഞ്ഞുകിടക്കുന്ന ജില്ലയിൽ നിന്നും കൂടുതൽ വിദ്യാർത്ഥികൾ വിജയിച്ച ജില്ലകളിലേക്ക് ബാച്ച് മാറ്റിക്കൊടുക്കണം. സർക്കാരിന് പ്രശ്നം ലഘുവായി പരിഹരിക്കാൻ കഴിയും. സർക്കാർ തയ്യാറായാൽ ജനങ്ങളും തയ്യാറാകും.എന്നാൽ സാമ്പത്തിക പ്രയാസം ഉണ്ടാകുമെന്ന നിലപാടിൽ വാശി പിടിക്കുകയാണ് സർക്കാർ. പണം സൂക്ഷിച്ച് വയ്ക്കാനുള്ളതല്ല. ജനങ്ങളുടെ ക്ഷേമപദ്ധതികൾക്കും വികസനത്തിനും ചെലവഴിക്കണം. കമ്മീഷൻ കിട്ടാത്തത് കൊണ്ടാണോ വിദ്യാഭ്യാസ വകുപ്പിന് പണം ചെലവഴിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിൻ്റെ ഇത്തരം ജനദ്രോഹ നടപടിക്കെതിരെ എം എസ് എഫിൻ്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം താറുമാറായി. നാലര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഇപ്പോഴും ഓൺലൈൻ വിദ്യാഭ്യാസം അന്യമാണ്. ഒന്നര കൊല്ലമായി ഇവരുടെ അവസ്ഥ തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here