ദുബൈ: എക്​സ്​പോ 2020യ​ുടെ പ്രചാരണത്തിനായി പ്ര​ത്യേകം ഡിസൈൻ ചെയ്​ത എമിറേറ്റ്​സ്​ വിമാനം ശൈഖ്​ സായിദ്​ റോഡിന്​ മുകളിലൂടെ താഴ്​ന്ന്​ പറക്കും. ഇന്നും നാളെയും രാവിലെ അഞ്ചിനും എട്ടിനും ഇടയിലുള്ള സമയത്താണ്​ വിമാനം താഴ്​ന്ന്​ പറക്കുന്നത്​.

പൊതുജനങ്ങൾക്ക്​ ​ചിത്രങ്ങളെടുക്കാൻ പാകത്തിനായിരിക്കും വിമാനത്തി​െൻറ പറക്കൽ. ശൈഖ്​ സായിദ്​ റോഡിലും എക്​സ്​പോ സൈറ്റിന്​ സമീപമേഖലയിലുമായിരിക്കും വിമാനം കാണാൻ കഴിയുക. അതേസമയം, ഈ സമയങ്ങളിൽ ഡ്രോണുകൾ പറത്തരുതെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകി.

എമിറേറ്റ്​സി​െൻറ എ 380 വിമാനമാണ്​ പ്രത്യേകം ഡിസൈൻ ചെയ്​തിരിക്കുന്നത്​. ‘സീ യൂ ദെയർ’ എന്നെഴുതിയിരിക്കുന്ന വിമാനം പച്ച, ഓറഞ്ച്​, പർപ്പ്​ൾ, പിങ്ക്​, ചുവപ്പ്​ തുടങ്ങി 11 നിറങ്ങളിലാണ്​ ഡിസൈൻ ചെയ്​തിരിക്കുന്നത്​. വിമാനച്ചിറകിന്​ താഴെയുള്ള എഞ്ചിൻ കൗളുകളിൽ എക്​സ്​പോയുടെ തീയതിയും കുറിച്ചിട്ടുണ്ട്​. എമിറേറ്റ്​സി​െൻറ പ്രചാരണത്തിന്​ ബുർജ്​ ഖലീഫയുടെ മുകളിൽ ഷൂട്ട്​ ചെയ്​ത്​ വൈറലായ എയ​ർഹോസ്​റ്റസി​െൻറ ചിത്രവും വിമാനത്തിൽ പതിപ്പിച്ചിട്ടുണ്ട്​. വിമാനം പൂർണമായും പെയിൻറ്​ ചെയ്​തിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here