ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി ഷോയായ ജൈറ്റെക്‌സ് ഗ്ലോബലിന് ദുബായില്‍ തുടക്കമായി. ഒക്ടോബര്‍ 17 മുതല്‍ അഞ്ച് ദിവസത്തേക്ക് നടക്കുന്ന പ്രദര്‍ശനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പുകളും അന്താരാഷ്ട്ര ടെക് മേജറുകളും തങ്ങളുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ആയിരക്കണക്കിന് സന്ദര്‍ശകര്‍ക്കായി അവതരിപ്പിക്കും.

പ്രദര്‍ശനത്തോടനുബന്ധിച്ച് കോണ്‍ഫറന്‍സുകളുടെയും ശില്‍പശാലകളുടെയും ഒരു പരമ്പരയും സംഘടിപ്പിക്കും. യുഎഇ അതിന്റെ 50 -ാം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഒക്ടോബര്‍ 17 മുതല്‍ 21 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഗിറ്റെക്‌സ് ഗ്ലോബലിന്റെ 41ാമത് പതിപ്പ് സംഘടിപ്പിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, 5 ജി, ക്ലൗഡ്, ബിഗ് ഡാറ്റ, സൈബര്‍ സുരക്ഷ, ബ്ലോക്ക്ചെയിന്‍, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഫിന്‍ടെക്, ഇമ്മേഴ്‌സീവ് മാര്‍ക്കറ്റിംഗ് എന്നിവയില്‍ അന്താരാഷ്ട്ര തലത്തില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവരെ പ്രദര്‍ശനം ഒന്നിപ്പിക്കും. ഈ വിഷയങ്ങള്‍ ആറ് ഇവന്റുകളിലായി പര്യവേക്ഷണം ചെയ്യും. 2021 ലെ ലോകത്തിലെ ഏറ്റവും വലിയ ടെക് സ്റ്റാര്‍ട്ടപ്പ് ഇവന്റുകളിലൊന്നായ ജൈറ്റക്‌സ് ഫ്യൂച്ചര്‍ സ്റ്റാര്‍സില്‍ അറുപത് രാജ്യങ്ങളില്‍ നിന്നുള്ള എഴുന്നൂറിലധികം കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും.

യുഎഇയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് മേഖലയിലെ സര്‍ക്കാര്‍ നേതാക്കളുടെ കാഴ്ചപ്പാടുകളും ഡിജിറ്റല്‍ വളര്‍ച്ചയും ജൈറ്റെക്‌സ് ഗ്ലോബല്‍ വിഷന്‍ സമ്മിറ്റ് പ്രദര്‍ശിപ്പിക്കും. ടൈ വുമണ്‍ പിച്ച് മത്സരത്തിന്റെ ഗ്ലോബല്‍ ഫൈനലും ജൈറ്റക്സില്‍ നടക്കും. നാല്‍പതിലധികം സ്ഥലങ്ങളില്‍ നിന്നുള്ള സ്ത്രീ സംരഭകര്‍ ഫൈനല്‍ റൗണ്ടില്‍ മത്സരിക്കും. ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ്, ദുബായ് എയര്‍പോര്‍ട്ടുകള്‍, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി, ഫോറിനേഴ്‌സ് അഫയേഴ്‌സ്, തുടങ്ങിയ പ്രാദേശിക പൊതുമേഖലാ വകുപ്പുകളും അഞ്ച് ദിവസത്തെ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.

 

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here