ലോകത്തെ ഏറ്റവും വലിയ ഷോയായ ദുബായ് എക്‌സപോ ആരംഭിച്ച് രണ്ടാമത്തെ ആഴ്ചയില്‍ സന്ദര്‍ശനത്തിനായി എത്തിയത് ഏഴ് ലക്ഷത്തിലധികം ആളുകള്‍. ഇതില്‍ ഒരു ലക്ഷത്തിലധികമാളുകള്‍ രണ്ടാം തവണയാണ് എക്‌സ്‌പോ സന്ദര്‍ശിക്കുന്നത്. 35000ത്തോളമാളുകള്‍ മൂന്നാം തവണ എത്തുന്നവരുമാണ്.

എക്‌സ്‌പോ തുടങ്ങി രണ്ടാമത്തെ ആഴ്ചയില്‍ 7,71,477 പേരാണ് എക്‌സ്‌പോ സന്ദര്‍ശിച്ചത്. തിങ്കളാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അധികൃതര്‍ കൃത്യമായ കണക്ക് അറിയിച്ചത്. 181 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ കണക്കാണിത്.

എക്‌സ്‌പോയുടെ രണ്ടാമത്തെ ആഴ്ചയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ എത്തുന്നുണ്ട്. എക്‌സ്‌പോ തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ നാല് ലക്ഷത്തിലധികമാളുകള്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. സന്ദര്‍ശകരില്‍ പലരും പലതവണ എക്‌സ്‌പോ സന്ദര്‍ശിക്കാനുള്ള പാസ് സ്വന്തമാക്കിയിട്ടുള്ളവരണ്.

LEAVE A REPLY

Please enter your comment!
Please enter your name here