ദുബായ് എക്‌സ്‌പോ 2020 വേദിയില്‍ ദീപാവലി ഉത്സവം സംഘടിപ്പിക്കാനൊരുങ്ങി സംഘാടകര്‍. എഫ്.ഒ.ഐ ഇവന്റ്‌സ് യു.എ.ഇയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായാണ് എക്‌സ്‌പോ വേദിയില്‍ ദീപാവലിയാഘോഷം സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 29 വെള്ളിയായാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്ന് മണിമുതലാണ് ആഘോഷ പരിപാടികള്‍ ആരംഭിക്കുക. രംഗോലിയോടെ ദീപാവലി ഉത്സവത്തിന് തുടക്കമാകും. ഭാരതത്തിന്റെ പരമ്പരാഗത മത്സരങ്ങളും സാംസ്‌കാരിക പരിപാടികളും വേദിയില്‍ അരങ്ങേറും.

LEAVE A REPLY

Please enter your comment!
Please enter your name here