മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) മൈക്രോഫിനാന്‍സ് വിഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡില്‍, യു കെആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റല്‍ (ജി.പി. സി) 375 കോടി രൂപയുടെ (50 മില്യണ്‍ ഡോളര്‍) ‘സീരീസ്-സി’ ഓഹരിനിക്ഷേപം നടത്തി. 2022 ജൂണില്‍ കമ്പനിയുടെ ഓപ്ഷനില്‍,150 കോടി രൂപയുടെ അധികനിക്ഷേപത്തിനും ജി. പി. സി യുമായി ധാരണയായി.

കോവിഡ് 19 പാന്‍ഡെമിക്കിന് ശേഷം രാജ്യത്ത് ഒരു മൈക്രോഫിനാന്‍സ് കമ്പനിയുടെ ഏറ്റവും വലിയ മൂലധന സമാഹരണമാണ്ഈ നിക്ഷേപം. കമ്പനിയുടെ ബുക്ക് വാല്യൂവിന്റെ 2.5 മടങ്ങ് മൂല്യം കണക്കാക്കിയാണ് ജി.പി. സി ഈ ഓഹരി നിക്ഷേപം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി മൈക്രോഫൈനാന്‌സ് (എം. എഫ്. ഐ) മേഖലയില്‍ വലിയ ഓഹരി നിക്ഷേപങ്ങളൊന്നും നടന്നിട്ടില്ല. ഒന്നുരണ്ട് എം.എഫ്.ഐകള്‍അതിന്റെ ഓഹരിയുടെ പബ്ലിക് ഇഷ്യൂ നടത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും, കോവിഡ് 19 രണ്ടാം തരംഗം അവരുടെ ലിസ്റ്റിംഗ് പദ്ധതികള്‍ വൈകിപ്പിച്ചു.ലിസ്റ്റിംഗിനായി സെബിയുടെ അംഗീകാരാമുള്ള സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും പബ്ലിക് ഇഷ്യൂവിനായുള്ള മെച്ചപ്പെട്ട അവസരത്തിനായി കാത്തിരിക്കുകയാണ്.മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡില്‍ നടത്തിയിട്ടുള്ള ഈ നിക്ഷേപം, എം.എഫ്.ഐ മേഖലയിലെ ഒരു വലിയ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്; കൂടാതെ, ഈ നിക്ഷേപം മൈക്രോഫിനാന്‍സ് മേഘലയിലെ സുസ്ഥിരവും ദൃഢവുമായ ബിസിനെസ്സ് സാധ്യതകളെയും നിക്ഷേപകര്‍ക്ക് അതിലുള്ള ഉറച്ചവിശ്വാസത്തേയും സാധൂകരിക്കുന്നതുമാണ്.

കമ്പനിയുടെമേല്‍പ്പറഞ്ഞമൂലധന സമാഹരണം പൂര്‍ണ്ണമായും അതിന്റെഓഹരികളുടെ പ്രാഥമിക ഇഷ്യൂ മൂലമുള്ളതാണെന്നും, ഈ മൂലധനം കമ്പനിയുടെ വളര്‍ച്ചാആവശ്യങ്ങള്‍ നിറവേറ്റുന്നതിനായിയാണ് സമാഹരിച്ചിരിക്കുന്നതെന്നും മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ സിഇഒ, ശ്രീ സദാഫ് സയീദ് പറഞ്ഞു.’ഈനിക്ഷേപത്തുകയും കമ്പനിയുടെ മറ്റു ബിസിനെസ്സ് വരുമാനവും ഉപയോഗിച്ച്, മുത്തൂറ്റ് മൈക്രോഫിന്‍ അതിന്റെ ബിസിനെസ്സ് (എ.യു.എം) അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുന്നു. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ 500 പുതിയ ശാഖകള്‍ കൂടെ തുറന്ന്ഞങ്ങളുടെ മൈക്രോഫിനാന്‍സ് പ്രവര്‍ത്തനങ്ങളിലേക്ക് രണ്ട് സംസ്ഥാനങ്ങള്‍ കൂടി ചേര്‍ത്ത് നിലവിലുള്ള വിപണിയിലെ ഞങ്ങളുടെ പങ്ക് വര്‍ദ്ധിപ്പിക്കാനുംഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു . ഈ മൂലധന വര്‍ദ്ധനയോടെ, കമ്പനിയുടെ മൂലധന പര്യാപ്തത 32% ആയി ഉയരും, ആയത് കമ്പനിയുടെ പബ്ലിക്ഇഷ്യൂവിനു മുന്‍പുതന്നെ കമ്പനിയുടെ മതിയായ വളര്‍ച്ചയ്ക്ക് ഇടം നല്‍കും’.

ഇന്ത്യയില്‍ ഉടനീളമുള്ള 257 ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന,16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് മൈക്രോഫിന്‍ലിമിറ്റഡ്, കേരളത്തിലെ അതിവേഗം വളരുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍ ഒന്നാണ്. ഇത് 1.8 ദശലക്ഷം ഉപഭോക്താക്കള്‍ക്കുകൈത്താങ്ങാകുന്നതില്‍കൂടി 5000 കോടി രൂപയുടെ എ.യു.എം കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഇന്ത്യയിലെ വിദൂര, ഗ്രാമീണ മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് വേഗത്തിലുംഎളുപ്പത്തിലും പണം ലഭ്യമാക്കാന്‍ തങ്ങള്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ തോമസ് മുത്തൂറ്റ്പറഞ്ഞു.’ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സംരംഭങ്ങള്‍ക്ക് മെച്ചപ്പെട്ട ലാഭവും ജീവിത നിലവാരവും നല്‍കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. മൈക്രോഫിനാന്‍സ് വളരെ സാധാരണക്കാരന്റെ ഒരു ലോണ്‍ എന്ന നിലയില്‍, സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണമായി ഞങ്ങള്‍കാണുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഞങ്ങളുടെ ബിസിനസ്സ് വിപുലമാക്കാനും കമ്പനിയുടെ പബ്ലിക് ഇഷ്യൂ നടത്തുവാനും ഞങ്ങള്‍ ഒരുങ്ങുകയാണ്”

ഏതാനും വര്‍ഷം മുമ്പ് ചിക്കാഗോ ആസ്ഥാനമായുള്ള ക്രിയേഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന പ്രൈവറ്റ് ഇക്വിറ്റി ഫണ്ടില്‍നിന്നും മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് 157 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചിരുന്നു.9.8% ഓഹരിയുമായി ക്രിയേഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയില്‍ തുടരും.
മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിലെ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപത്തിന്റെ രണ്ടാം ഘട്ടമാണിതെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ തോമസ് ജോണ്‍മുത്തൂറ്റ് പറഞ്ഞു. ‘നിക്ഷേപകരും പ്രൊമോട്ടര്‍മാരും സാധാരണക്കാരന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുക എന്ന പൊതുലക്ഷ്യം പങ്കിടുന്നു. മൈക്രോലെന്‍ഡിംഗ് ഫലപ്രദമാകുന്നതിന്, ഞങ്ങള്‍ വായ്പ നല്‍കുന്ന പ്രാദേശിക വിപണിയെയും ഉപഭോക്താവിന്റെ നിലവിലുള്ള കഴിവുകളെയും പ്രാപ്തിയെയുംമനസ്സിലാക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കായി വായ്പ നല്‍കുന്നതിലെ ഞങ്ങളുടെ ദശാബ്ദങ്ങളുടെഅനുഭവപരിചയം, നിര്‍ദ്ദിഷ്ട പ്രാദേശിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായതും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കു മെച്ചപ്പെട്ട ഫലങ്ങള്‍ നല്കുന്നതരത്തിലുള്ളവായ്പകള്‍ നല്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നു.

ഇന്ത്യയുടെ ഏറ്റവും വലിയ വികസന വെല്ലുവിളികളില്‍ ഒന്നാണ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ എന്നും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അത് നിര്‍ണായകമാണെന്നും ജി പി സി യുടെ സ്ഥാപകനും സി.ഇ.ഒ യുമായ ശ്രീ. കേതന്‍ പട്ടേല്‍ അഭിപ്രായപ്പെട്ടു. ‘പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് മഹാമാരി ഇന്ത്യയില്‍ കാര്യമായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുകയും തന്മൂലം, തഴയപ്പെട്ടതും, കൈത്താങ്ങാവാശ്യമുള്ളതുമായ കുടുംബങ്ങളുടെ എണ്ണത്തിലുമുള്ള വര്‍ദ്ധനയ്ക്കും കാരണമായി. മുത്തൂറ്റ് മൈക്രോഫിന്‍ ഇന്ത്യയിലെ മുന്‍നിര മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളിലൊന്നായി, മെച്ചപ്പെട്ട സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍, ദാരിദ്ര്യ നിര്‍മാര്‍ജനം, സ്ത്രീ ശാക്തീകരണം എന്നി ലക്ഷ്യത്തില്‍ ഊന്നി അതിന്റെ സ്ഥാനം നിലനിര്‍ത്തിപ്പോരുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്, കൂടാതെ ഈ യാത്രയില്‍ പങ്കാളിയാകാന്‍ മുത്തൂറ്റ് മൈക്രോഫിനുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. വികസനത്തിനു പ്രാധാന്യം കൊടുക്കുന്നതിനൊപ്പം വാണിജ്യ വിജയത്തിനും പ്രാധാന്യം കൊടുക്കുന്ന മുന്‍നിര ബിസിനസുകളില്‍ ജി പി സി നിക്ഷേപം നടത്തുന്നു, ആ നിലയ്ക്ക് മുത്തൂറ്റ് മൈക്രോഫിനിലുള്ള നിക്ഷേപം ഞങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് ‘.
മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ലിമിറ്റഡ്, ഈ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപത്തില്‍ മുത്തൂറ്റ് മൈക്രോഫിനിന്റെ സാമ്പത്തികഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു.

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ എന്നും അറിയപ്പെടുന്നു) മുന്‍നിര കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് മുത്തൂറ്റ്‌മൈക്രോഫിന്‍ ലിമിറ്റഡ്. ഇന്ത്യയിലുടനീളം 3600ലധികം ശാഖകളുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഒരു ദിവസം 100,000 മേല്‍ ഉപഭോക്താക്കള്‍ക്ക് സേവനംനല്‍കുന്നു. എല്ലാ ഗ്രൂപ്പ് കമ്പനികളുടെയും സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവന്നുകൊണ്ട് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, സ്വര്‍ണ്ണ വായ്പകള്‍, ചെറുകിടബിസിനസ് വായ്പകള്‍, സാധാരണക്കാരനുള്ള ഭവന വായ്പകള്‍, ഇരുചക്രവാഹന വായ്പകള്‍, യൂസ്ഡ് കാര്‍ വായ്പകള്‍, ആഭ്യന്തര / വിദേശമണിട്രാസ്‌ഫെര്‍, ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ / സേവനങ്ങള്‍, വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങള്‍, സാധാരണക്കാര്‍ക്കായുള്ള സ്വര്‍ണ്ണാഭരണ വിപണനംതുടങ്ങിയ സാമ്പത്തിക ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നു.

ജി പി സി ഇന്ത്യയുടെ വളര്‍ച്ചയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിലും സുസ്ഥിരപ്പെടുത്താന്‍നിക്ഷേപം നടത്തുന്ന ഒരു പ്രമുഖ നിക്ഷേപ സ്ഥാപനമാണ്. ഇന്ത്യയുടെ വികസനത്തിലെ ഈ ഘട്ടത്തില്‍, ഇന്ത്യന്‍ ബിസിനസുകളുടെആഗോളവല്‍ക്കരണത്തിന്റെ പങ്ക് തിരിച്ചറിയുകയും ഈ ബിസിനസുകളെ അന്താരാഷ്ട്ര വിപണികളില്‍ കുതിച്ചുകയറാന്‍ സഹായിക്കുകയും ചെയ്യുന്ന മാര്‍ക്കറ്റ്‌ലീഡര്‍മാരെ സൃഷ്ടിക്കുന്നതിനെ അടിസ്ഥാനമാക്കി ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിന് ജി. പി സി ഒരു വ്യതിരിക്തമായ സമീപനമാണ് സ്വീകരിക്കുന്നത്.ഇന്ത്യയുടെ ഉയര്‍ച്ചയ്ക്കും വികസനത്തിനും പ്രധാനമായ മാസ്സ് ഇന്‍ക്ലൂഷന്‍ എന്ന വിഷയത്തിലുള്ള നിക്ഷേപങ്ങളെ ഈ സ്ഥാപനം പ്രത്യേകിച്ചുംപിന്തുണയ്ക്കുന്നു. ഉയര്‍ന്ന പാരിസ്ഥിതിക, സാമൂഹിക, ഭരണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബിസിനസ്സുകളിലും സംരംഭകരിലും നല്ല സ്വാധീനം ചെലുത്തുന്നനിക്ഷേപത്തില്‍ ജി പി സി ശ്രദ്ധ കേന്ദ്രീകരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here