മൈദയും പഞ്ചസാരയും ഒഴിവാക്കി ഗോതമ്പുപൊടിയും പൗഡേർഡ് കോക്കനട്ട് ഷുഗറും ചേർത്താണ് ഈ കേക്ക് തയാറാക്കുന്നത്. 

ചേരുവകൾ 

  • ഗോതമ്പു പൊടി – 1 കപ്പ്
  • കാരറ്റ് അരിഞ്ഞത് – 1 കപ്പ്
  • സൺഫ്ലവർ ഓയിൽ – 3/4 കപ്പ്
  • പൗഡേർഡ് കോക്കനട്ട് ഷുഗർ – 1 കപ്പ്
  • മുട്ട – 3 എണ്ണം
  • ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
  • കറുവപ്പട്ട, ഗ്രാമ്പൂ പൊടിച്ചത് – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

  • ആദ്യം മുട്ടയും പൗഡേര്‍ഡ് കോക്കനട്ട് ഷുഗറും ബ്ലെന്‍ഡർ ഉപയോഗിച്ച് നന്നായി പതപ്പിച്ചെടുക്കുക. അ
  • തിനു ശേഷം ഒരു ബൗളിൽ ഗോതമ്പു പൊടി എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും ഒരു ടീസ്പൂൺ കറുവപ്പട്ടയും ഗ്രാമ്പൂ പൊടിച്ചതും ചേർത്ത് നന്നായി മിക്സ് ചെയ്യുക. 
  • ഇത് മുട്ട അടിച്ചതിലേക്ക് ഇട്ട് വീണ്ടും ബ്ലെന്‍ഡർ ഉപയോഗിച്ച് നന്നായി അടിച്ചെടുക്കുക. 
  • അതിനുശേഷം അരിഞ്ഞു വച്ചിരിക്കുന്ന കാരറ്റും കൂടി ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക. 
  • ഈ മിക്സ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് അവനിൽ 180 ഡിഗ്രിയിൽ 35 മിനിട്ട് വച്ച് ബേക്ക് ചെയ്തെടുക്കുക. 
  • ഹെൽത്തി കാരറ്റ് കേക്ക് റെഡി.

LEAVE A REPLY

Please enter your comment!
Please enter your name here