ചോക്ലേറ്റ് റെഡ് വൈൻ കേക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രുചികരമായ ഒരു കേക്കാണ്. റെഡ് വൈനും ഡാർക്ക് ചോക്ലേറ്റും ഇഷ്ടമാണെങ്കിൽ, ഈ രുചി ഇഷ്ടപ്പെടും. വീഞ്ഞിന്റെ രുചി കേക്കിലും ഫ്രോസ്റ്റിങ്ങിലും ഉണ്ട് എന്നതാണ് ഈ കേക്കിന്റെ മറ്റൊരു പ്രത്യേകത.

ചേരുവകൾ

  • മൈദ – 2 കപ്പ്
  • പൊടിച്ച പഞ്ചസാര – 1 ½ കപ്പ്
  • കൊക്കോ പൗഡർ – ½ കപ്പ്
  • ബേക്കിങ് പൗഡർ – 1¼ ടീസ്പൂൺ
  • ബേക്കിങ്  സോഡ – ½ ടീസ്പൂൺ
  • ഉപ്പ് – ¼ ടീസ്പൂൺ
  • മുട്ട – 3 എണ്ണം
  • വെജിറ്റബിൾ ഓയിൽ  – ½ കപ്പ്
  • വാനില എസൻസ് – 1 ടീസ്പൂൺ
  • പാൽ – ½ കപ്പ്
  • ചോക്ലേറ്റ് ഉരുക്കിയത് – 100 ഗ്രാം
  • റെഡ് വൈൻ – ½ കപ്പ്

 

ഫ്രോസ്റ്റിങ്ങ് തയാറാക്കാൻ

  • വെണ്ണ – 50 ഗ്രാം
  • പൊടിച്ച പഞ്ചസാര – 1 കപ്പ്
  • കൊക്കോ പൗഡർ – 2 ടേബിൾസ്പൂൺ
  • ഉപ്പ് – ¼ ടീസ്പൂൺ
  • വാനില എസൻസ് – ½ ടീസ്പൂൺ
  • റെഡ് വൈൻ – 2 ടേബിൾസ്പൂൺ

 

തയാറാക്കുന്ന വിധം

  • ആദ്യം ഒരു ലോഫ് പാൻ വെണ്ണ തടവി, ബട്ടർ പേപ്പർ അടിയിലും വശങ്ങളിലും ഇട്ടു കൊടുക്കാം.
  • ഒരു പാത്രത്തിലേക്ക് മൈദ, പൊടിച്ച പഞ്ചസാര, കൊക്കോപൗഡർ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡാ, ഉപ്പ് എന്നിവ അരിച്ചെടുക്കുക.
  • ഇത് നന്നായി ഒന്ന് ഇളക്കിയ ശേഷം അതിലേക്ക് മുട്ട, എസൻസ്, പാൽ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
  • ഇനി ഇതിലേക്ക് ഉരുക്കിയ ചോക്ലേറ്റ് ഒഴിച്ച് നന്നായി ഇളക്കിയശേഷം റെഡ് വൈൻ ഒഴിച്ചു കൊടുക്കാം.
  • എല്ലാം നന്നായി ഇളക്കി യോജിപ്പിച്ചശേഷം തയാറാക്കിവച്ചിരിക്കുന്ന ബേക്കിങ്ങ് പാനിലേക്ക് ഒഴിച്ച് കൊടുക്കാം.
  • ഒരു സ്ക്യുവർ കൊണ്ട് ബാറ്ററിൽ ഒന്ന് വരഞ്ഞ ശേഷം രണ്ടു മൂന്നു തവണ പാൻ നിലത്ത് തട്ടി കൊടുക്കാം. ഇത് 160 ഡിഗ്രി ചൂടിൽ പ്രീഹീറ്റായി കിടക്കുന്ന അവ്നിൽ 50 മിനിറ്റ് നേരം ബേക്ക് ചെയ്തെടുക്കാം.
  • കേക്കിന്റെ ഫ്രോസ്റ്റിങ് തയാറാക്കാൻ ഒരു പാത്രത്തിലേക്കു ബട്ടർ, പൊടിച്ച പഞ്ചസാര, കൊക്കോ പൗഡർ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം.
  • ഇനി ഇതിലേക്ക് എസൻസ്, റെഡ് വൈൻ എന്നിവ ഒഴിച്ച് നന്നായി മൃദുവാകുന്നതുവരെ യോജിപ്പിച്ച് എടുക്കാം.
  • ഒരു പൈപ്പിങ് കവർ എടുത്ത് അതിന്റെ ഒരു പകുതിയിൽ ഈ ഫ്രോസ്റ്റിങ്ങും മറു പകുതിയിൽ വിപ്പ്ഡ് ക്രീം ഫ്രോസ്റ്റിങ്ങും ഫിൽ ചെയ്ത് എടുക്കാം.
  • കേക്ക് ബേക്ക് ആയി 10 മിനിറ്റ് കഴിഞ്ഞാൽ ടിന്നിൽ നിന്ന് പുറത്തേക്കെടുത്ത് ബട്ടർ പേപ്പർ എല്ലാം എടുത്തു മാറ്റാം.
  • കേക്കിന്റെ മുകളിലത്തെ മൊരിഞ്ഞ ഭാഗം ഒന്ന് മുറിച്ചു മാറ്റാം, എന്നിട്ട് കേക്കിനു മുകളിൽ ക്രീം പൈപ്പ് ചെയ്തു കൊടുക്കാം.
  • ചോക്ലേറ്റ് റെഡ് വൈൻ കേക്ക് തയാറായി കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here