ലോക്ക്ഡൗണില്‍ പൊതു ജനങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് 33 ദശലക്ഷം ഫോണുകള്‍ ട്രാക്ക് ചെയ്തതായി വെളിപ്പെടുത്തി കാനഡയിലെ ഫെഡറല്‍ സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ നടപടികളില്‍ പൊതുജനങ്ങളുടെ പ്രതികരണങ്ങള്‍ വിലയിരുത്തുന്നതിനായി അവരുടെ ഫോണുകള്‍ രഹസ്യമായി ട്രാക്ക് ചെയ്തതായി കാനഡയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി (പിഎച്ച്എസി) യാണ് വെളിപ്പെടുത്തിയത്.

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പ്രകാരം കാനഡയിലെ മൊത്തം ജനസംഖ്യ 38 ദശലക്ഷമാണ്. അതേസമയം ഈ ട്രാക്കിംഗ് കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് കൂടി തുടരുമെന്നാണ് പേരിടാത്ത ഒരു പ്രതിനിധിയുടെ വെളിപ്പെടുത്തല്‍. കാനഡയിലെ പൊതുജനങ്ങളുടെ നീക്കങ്ങളും കോവിഡ് വ്യാപനവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിനും സാധ്യമായ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിനുമാണ് ട്രാക്കിംഗ് തുടരുന്നത്.

കനേഡിയന്‍ ടെലികോം ഭീമനായ ടെലസില്‍ നിന്നാണ് കാനഡയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ലൊക്കേഷന്‍, മൂവ്മെന്റ് ഡാറ്റ വാങ്ങിയിരിക്കുന്നത്. മറ്റ് പകര്‍ച്ചവ്യാധികള്‍, വിട്ടുമാറാത്ത രോഗ പ്രതിരോധം, മാനസികാരോഗ്യം എന്നിവ നിയന്ത്രിക്കുന്നതിന് അടുത്ത അഞ്ച് വര്‍ഷമെങ്കിലും ജനസംഖ്യാ ചലനം ട്രാക്കുചെയ്യുന്നത് തുടരാന്‍ പൊതുജനാരോഗ്യ സംഘടന പദ്ധതിയിടുന്നുവെന്നാണ് പേര് വെളിപ്പെടുത്താത്ത പ്രതിനിധി വെളിപ്പെടുത്തിയത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here