Monday, June 5, 2023
spot_img
Homeബിസിനസ്‌Dubai Expo 2020ഇതുവരെ ദുബൈ എക്​സ്​പോയിലെത്തിയത്​ 80 ലക്ഷം സന്ദർശകർ

ഇതുവരെ ദുബൈ എക്​സ്​പോയിലെത്തിയത്​ 80 ലക്ഷം സന്ദർശകർ

-

ദുബൈ: മഹാമാരിക്കിടയിലും ദുബൈ എക്​സ്​പോയിലേക്കുള്ള ജനപ്രവാഹം കുറയുന്നില്ല. മഹാമേള മൂന്ന്​ മാസം പിന്നിടാനൊരുങ്ങുമ്പോൾ ഇതുവരെ എത്തിയത്​ 80 ലക്ഷം സന്ദർശകരാണ്​. തിങ്കളാഴ്​ച പുറത്തുവിട്ട കണക്കനുസരിച്ച്​ 8,067,012 പേരാണ്​ ഇതുവരെ മേളയിലെത്തിയത്​.

എല്ലാ തിങ്കളാഴ്​ചകളിലുമാണ്​ എക്​സ്​പോയിലെ കണക്ക്​ പുറത്തുവിടുന്നത്​. കോവിഡ്​ എത്തിയശേഷം ഏറ്റവും കൂടുതൽ ജനങ്ങളെത്തിയ മേളയാണ്​ എക്​സ്​പോ. കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്​മസ്​ ആഘോഷിക്കാൻ നിരവധി പേരാണ്​ ഇവിടെ എത്തിയത്​.

അവധിക്കാലമായതിനാൽ സന്ദർശകരുടെ എണ്ണം ഗണ്യമായി കുതിച്ചുയർന്നിരുന്നു. എ.ആർ. റഹ്​മാ​ന്‍റെയും ഹരിഹരന്‍റെയും സംഗീത നിശകളിലും വൻ ജനപ്രവാഹമാണ്​ അനുഭവപ്പെട്ടത്​.

ഇൻറർനാഷനൽ എജുക്കേഷൻ കോൺഫറൻസും ഈ മാസം നടന്നിരുന്നു. വിദ്യാർഥികളും കുടുംബങ്ങളുമായിരുന്നു ഈ മാസത്തെ സന്ദർശകരിൽ കൂടുതലും. ഈ ആഴ്​ച പുതുവത്സരം പ്രമാണിച്ച്​ കൂടുതൽ സന്ദർശകർ എത്തുമെന്നാണ്​ പ്രതീക്ഷ. പുതുവത്സരത്തോടനുബന്ധിച്ച്​ നിരവധി പരിപാടികളാണ്​ എക്​സ്​പോയിൽ ഒരുക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: